പനാജി: വീട്ടിലെ ഇരുട്ടുമുറിയിൽ 15 വർഷം അടച്ചിട്ട സംഭവത്തിൽ യുവതിയുടെ രണ്ടു സഹോദരങ്ങൾക്കും ഭാര്യമാർക്കുമെതിരെ കേസ്. ഗോവയുടെ പടിഞ്ഞാറൻ തീരപ്രദേശമായ കൻഡോലിം ഗ്രാമത്തിലെ സുനിത വെർലേക്കർ (45) എന്ന യുവതിയാണ് ഒന്നര പതിറ്റാണ്ട് സ്വന്തം വീട്ടിലെ ഏകാന്ത തടവിൽ കഴിഞ്ഞത്. ‘
ൈബലാഞ്ചോ സാദ്’ എന്ന വനിത സന്നദ്ധ സംഘടനയുടെ പരാതിയിൽ യുവതിയെ തടവിൽനിന്ന് മോചിപ്പിച്ച പൊലീസ് ഇവരെ ഗോവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.മാനസിക തകരാറുണ്ടെന്നാരോപിച്ചാണ് കുടുംബാംഗങ്ങൾ യുവതിയെ വൈദ്യുതിപോലുമില്ലാത്ത മുറിയിൽ അടച്ചിട്ടത്. 15 വർഷം മുമ്പ് മുംബൈയിൽ വിവാഹിതയായ യുവതി ഭർത്താവിന് മറ്റൊരു കുടുംബമുണ്ടെന്നറിഞ്ഞ് ഗോവയിലെ വീട്ടിലേക്ക് തിരികെ എത്തിയിരുന്നു.സംഭവത്തിൽ സഹോദരൻ മോഹൻദാസ് വെർലേക്കർ അടക്കം നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.