12കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കൗമാരക്കാരൻ പിടിയിൽ

ന്യൂഡൽഹി: 12കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കൗമാരക്കാരൻ പിടിയിൽ. ബന്ധുവായ കുട്ടിയാണ് കേസിലെ പ്രതിയെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം നവംബറിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഡൽഹിയിൽ ഒരു വിവാഹചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ 16കാരൻ പെൺകുട്ടിയുടെ വീട്ടിലാണ് താമസിച്ചതെന്ന് ഡൽഹി നോർത്ത് ഡെപ്യൂട്ടി കമ്മീഷണർ സാഗർ സിങ് പറഞ്ഞു. ഈയടുത്ത് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് വ്യക്തമായതെന്നും പൊലീസ് അറിയിച്ചു.

കൗമാരക്കാരനെതിരെ ഐ.പി.സി സെക്ഷൻ 376ഉം പോക്സോ നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Teenage boy held for raping, impregnating 12-year-old relative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.