ജമ്മുവിൽ കൊല്ലപ്പെട്ട 14കാര​െൻറ മൃതദേഹം ഗ്രാമത്തിൽ മറവുചെയ്​തില്ല; കോവിഡ്​ സുരക്ഷ എന്ന്​ പൊലീസ്​

ശ്രീനഗർ: ജമ്മുകശ്​മീരിലെ ഹന്ദ്​വാരയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട 14കാര​​െൻറ മൃതദേഹം ഗ്രാമത്തിലെ ശ്​മശാനത്തിൽ സംസ്​കരിക്കാൻ പൊലീസ് അനുവദിച്ചില്ല​. കോവിഡ്​ വ്യാപനത്തി​​െൻറ സാഹചര്യത്തിൽ മൃതദേഹം സംസ്​കരിക്കുന്നത്​ ചട്ടപ്രകാരം ആണെന്ന്​ പൊലീസ്​ അറിയിക്കുകയായിരുന്നു. ഹന്ദ്​വാരയിൽ നിന്നും 30 കിലോമീറ്റർ അകലെ ബാരമുള്ള ജില്ലയിലാണ്​ ഭിന്നശേഷിക്കാരനായ ഹാസിം ബട്ട്​ (14) ​​െൻറ മൃതദേഹം മറവ്​ ചെയ്​തത്​. 

കോവിഡി​​െൻറ പശ്ചാത്തലത്തിൽ മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടുനൽകാൻ കഴിയില്ലെന്നും ഗ്രാമത്തിൽ സംസ്​കാര ചടങ്ങ്​ നടക്കുകയാണെങ്കിൽ കൂടുതൽ പേർ പ​ങ്കെടുക്കാൻ സാധ്യതയുണ്ടെന്നുമാണ്​ പൊലീസ്​ വിശദീകരിച്ചത്​. തുടർന്ന്​ മജിസ്​ട്രേറ്റി​​െൻറയും കുടുംബത്തി​​െൻറയും സാന്നിധ്യത്തിൽ ബാരാമുള്ളയിൽ സംസ്​കാര ചടങ്ങ്​ നടത്തുകയായിരുന്നുവെന്ന്​ ജമ്മുകശ്​മീർ ഡി.ജി.പി ദിബാഗ്​ സിങ്​ പറഞ്ഞു. 

തിങ്കളാഴ്​ച ഹന്ദ്​വാരയിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ സമീപത്തെ തോട്ടത്തിൽ കളിക്കുകയായിരുന്ന 14 കാരന്​ വെടിയേറ്റ്​ മരിക്കുകയായിരുന്നു. കളിക്കുകയായിരുന്ന കുട്ടികളെല്ലാം വെടി ശബ്​ദം കേട്ടപ്പോൾ ഒാടിരക്ഷപ്പെ​െട്ടങ്കിലും ഭിന്നശേഷിക്കാരനായ ഹാസിമിന്​ രക്ഷപ്പെടാനായില്ല. ലക്ഷ്യം തെറ്റിയ ബുള്ളറ്റ്​ ഹാസിമി​​െൻറ ജീവനെടുക്കുകയായിരുന്നുവെന്നാണ്​ സുരക്ഷാ സേനയുടെ പ്രാഥമിക കണ്ടെത്തൽ. ഏറ്റുമുട്ടലിൽ മൂന്ന്​​ സി.ആർ.പി.എഫ്​ ജവാൻമാരും കൊല്ലപ്പെട്ടു.

Tags:    
News Summary - Teen Shot In J&K Encounter Not Buried In Village, Cops Say Coronavirus - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.