Posted On
date_range Updated On
date_range വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല; കമിതാക്കൾ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു
സിതപൂർ: വിവാഹത്തിന് വീട്ടീകാർ സമ്മതിക്കാത്തതിൽ മനംനൊന്ത് കൗമാരക്കാരായ കമിതാക്കൾ വിവാഹിതരായ ശേഷം ട്രെയിനിനു മുമ്പിൽ ചാടി ആത്മഹത്യ ചെയ്തു. വിരേന്ദ്ര വെർമ(19),രഞ്ജന(18) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഉത്തർപ്രദേശിൽ സിതപൂരിലെ മെഹമൂദാബാദിലാണ് സംഭവം.
ഇവർ തമ്മിലുള്ള പ്രണയബന്ധത്തിന് ഇരുകുടുംബവും എതിര് നിന്നേതാടെ മെയ് 23ന് വീടുവിട്ടിറങ്ങിയ ഇരുവരും ഇന്നലെ ഷാജഹാൻപൂർ-ഗോണ്ട പാസഞ്ചറിനു മുമ്പിൽ ചാടി മരിക്കുകയായിരുന്നു. മരണത്തിനു മുമ്പ് ഇരുവരും വിവാഹിതരായിരുന്നുവെന്നാണ് പ്രഥമദൃഷ്ട്യ മനസ്സിലാക്കാനായതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.