പ്രതീകാത്മക ചിത്രം

ഡൽഹിയിൽ നിന്നും സാൻ ഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി

ഡൽഹി: ഡൽഹിയിൽ നിന്നും സാൻ ഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന്  ഡൽഹിയിൽ  തിരിച്ചിറക്കി. ബുധനാഴ്ചയായിരുന്നു സംഭവം. പറന്നുയർന്ന് 8 മണിക്കൂറിലധികം പിന്നിട്ട ശേഷമാണ് വിമാനം തിരികെ ഡൽഹിയിലേക്ക് തിരിച്ചതെന്നാണ് വിവരം.

യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. ഈ വിമാനത്തിൽ 230ഓളം യാത്രക്കാരുണ്ടായിരുന്നു. നിലവിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ടെന്നും എന്താണ് തകരാർ എന്ന് കണ്ടെത്താനായി വിദഗ്ദ്ധ പരിശോധന നടത്തുമെന്നും എയർലൈൻ വ്യക്തമാക്കി.

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ അവരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടയിൽ യാത്രക്കാർക്ക് ആവശ്യമായ ലഘുഭക്ഷണങ്ങൾ, ഹോട്ടൽ താമസം അല്ലെങ്കിൽ ടിക്കറ്റ് മാറ്റി നൽകൽ തുടങ്ങിയ സഹായങ്ങൾ എയർ ഇന്ത്യയുടെ ഗ്രൗണ്ട് സ്റ്റാഫ് ലഭ്യമാക്കുന്നുണ്ട്.

Tags:    
News Summary - Technical glitch; Air India flight to San Francisco lands in Delhi after flying for over 8 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.