സാങ്കേതിക തകരാർ: ധാക്ക-ദുബൈ വിമാനം നാഗ്പൂരിൽ ഇറക്കി

നാഗ്പൂർ: സാങ്കേതിക തകരാറിനെ തുടർന്ന് 396 യാത്രക്കാരുമായി ദുബൈയിലേക്കു യാത്ര തിരിച്ച ധാക്ക-ദുബൈ ബിമാൻ ബംഗ്ലാദേശ് വിമാനം മഹാരാഷ്ട്രയിലെ നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൽ 396 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു.

യാത്രക്കാരെ പിന്നീട് കമ്പനിയുടെ മറ്റൊരു വിമാനത്തിൽ കൊണ്ടുപോകുമെന്ന് ബിമാൻ ബംഗ്ലാദേശ് അധികൃതർ പറഞ്ഞു. സാങ്കേതിക തകരാറുകൾ കണ്ടെത്തിയതു കാരണം ബുധനാഴ്ച അർധരാത്രിയോടെ വിമാനം വഴിതിരിച്ചുവിടുകയും അടിയന്തരമായി ലാൻഡിങ് നടത്തുകയും ചെയ്യുകയായിരുന്നുവെന്ന് നാഗ്പൂർ വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പി.ടി.ഐയോട് പറഞ്ഞു. 

Tags:    
News Summary - Technical fault: Dhaka-Dubai flight lands at Nagpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.