വിവാഹമോചന കേസിൽ 12 കോടിയും ബി.എം.ഡബ്യു കാറും ജീവനാംശമായി ആവശ്യപ്പെട്ട് യുവതി; പ്രത്യേകാധികാരം ഉപയോഗിച്ച് കേസ് തീർപ്പാക്കി സുപ്രീംകോടതി

ന്യൂഡൽഹി: ഭർത്താവിൽ നിന്നും 12 കോടി രൂപയും ബി.എം.ഡബ്യു കാറും ജീവനാംശമായി ആവശ്യപ്പെട്ട് യുവതി. രണ്ടാം ഭർത്താവിൽ നിന്നാണ് യുവതി ജീവനാംശം ആവശ്യപ്പെട്ടത്. ഇവരുടെ ആദ്യ വിവാഹബന്ധവും വിവാഹമോചനത്തിൽ കലാശിച്ചിരുന്നു. ആദ്യ ഭർത്താവിൽ നിന്നും ഇവർക്ക് ജീവനാംശവും ലഭിച്ചിരുന്നു. എന്നാൽ, ഒന്നാം ഭർത്താവ് നൽകുന്ന തുക രണ്ടാം വിവാഹമോചനത്തിൽ ജീവനാംശം നിശ്ചയിക്കുന്നതിൽ മാനദണ്ഡമാകരുതെന്ന് നിരീക്ഷിച്ച കോടതി യുവതിക്ക് നാല് കോടിയുടെ ഫ്ലാറ്റ് നൽകാൻ ഉത്തരവിടുകയായിരുന്നു.

ആർട്ടിക്കൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി കേസ് തീർപ്പാക്കിയത്. എന്നാൽ, ഫ്ലാറ്റിന് പുറമേ 12 കോടി രൂപയും ബി.എം.ഡബ്യു കാറും ജീവനാംശമായി നൽകണമെന്ന യുവതിയുടെ ആവ​ശ്യം കോടതി നിരാകരിച്ചു. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, എൻ.വി അഞ്ജാരിയ എന്നിവരുൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

എൻജിനീയറിങ്ങിൽ ബിരുദവും മാനേജ്മെന്റ് ബിരുദാനന്തര ബിരുദവുമുള്ള പെൺകുട്ടിക്ക് ഫ്ലാറ്റെന്നത് ന്യായമായ ജീവനാംശമാണെന്ന് കോടതി നിരീക്ഷിച്ചു. ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശം ആഗസ്റ്റ് 30ന് മുമ്പ് മാറ്റികൊടുക്കാൻ കോടതി യുവാവിനോട് നിർദേശിച്ചു. യുവതിയുടെ വിദ്യാഭ്യാസ യോഗ്യത ഉൾപ്പടെ മുൻനിർത്തി അധിക തുകക്കുള്ള യുവതിയുടെ അഭ്യർഥന കോടതി നിരസിക്കുകയായിരുന്നു.

Tags:    
News Summary - Techie wife seeks ₹12 crore alimony and BMW to end 8-year marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.