ഇതാണ് യഥാർഥ ശിവസേന; മറ്റൊരു ഉദ്ധവ് വിഭാഗം ശിവസേന നേതാവ് കൂടി ഷിൻഡെ ക്യാമ്പിൽ

മുംബൈ: മഹാരാഷ്ട്ര എം.എൽ.എയും ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിലെ അംഗവുമായ മനീഷ കായാൻഡെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പക്ഷത്തെത്തി. രണ്ടുദിവസത്തിനകം രണ്ട് പ്രമുഖർ പാർട്ടിവിട്ടത് ഉദ്ധവ് വിഭാഗത്തിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് ശിശിർ ഷിൻഡെ ഉദ്ധവ് താക്കറെ നയിക്കുന്ന ശി​വസേനയിൽ നിന്ന് രാജി​വെച്ചിരുന്നു.

മനീഷ കായാൻഡെ ശിവസേനയുടെ സെക്രട്ടറയും വക്താവുമായിരുന്നു. ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയാണ് യഥാർഥ ശിവസേനയെന്ന് വ്യക്തമായെന്ന് അവർ പറഞ്ഞു. കഴിഞ്ഞ ജൂണിൽ അധികാരമേറ്റ ശേഷം ഷിൻഡെ സർക്കാർ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും അവർ വിലയിരുത്തി.

എൻ.സി.പിയുടെയും കോൺഗ്രസിനെറയും അജണ്ടയാണ് ശിവസേന എം.പി സഞ്ജയ് റാവുത്തും പാർട്ടി നേതാവ് സുഷമ അന്ധാരെയും പ്രചരിപ്പിക്കുന്നതെന്ന് ഇരുവരെയും​ പേരെടുത്ത് പറയാണെ മനീഷ വിമർശിച്ചു. ''ഹിന്ദു ദേവതകളെ അപമാനിക്കുന്ന, എല്ലാ ദിവസവും മറ്റുള്ളവരെ വിമർശിക്കുന്ന, കോൺഗ്രസിന്റെയും എൻ.സി.പിയുടെയും ആശയങ്ങൾ അടിച്ചേൽപിക്കുന്ന നേതാക്കളെ ഉൾക്കൊള്ളുന്ന പാർട്ടിയല്ല യഥാർഥ ശിവസേനയെന്നും അവർ ആരോപിച്ചു. മനീഷ ഷിൻഡെ കാമ്പിലെത്തിയതിനു പിന്നാലെ താക്കറെ വിഭാഗം അവരെ വക്താവ് സ്ഥാനത്ത് നിന്ന് ഒഴിവാക്കി. 2012ലാണ് മനീഷ ശിവസേനയിൽ ചേർന്നത്.

Tags:    
News Summary - Team Uddhav leader joins Eknath Shinde led faction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.