സവർക്കറോടുള്ള കോൺഗ്രസ് സമീപനം: ശിവസേന മഹാ വികാസ് അഘാഡി സഖ്യം ഉപേക്ഷിച്ചേക്കും

മുംബൈ: വി.ഡി സവർക്കറോടുള്ള കോൺഗ്രസ് സമീപനത്തിൽ പ്രതിഷേധിച്ച് ശിവസേന മഹാ വികാസ് അഘാഡി സഖ്യം ഉപേക്ഷിച്ചേക്കുമെന്ന് സൂചന. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്.

ഉദ്ധവ് താക്കറെ ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഹാ വികാസ് അഘാഡിയിൽ നിന്ന് പിന്മാറിയേക്കുമെന്ന സൂചന സഞ്ജയ് റാവത്തും നൽകിയിട്ടുണ്ട്. സവർക്കർക്കെതിരായ കോൺഗ്രസ് സമീപനത്തിൽ ഗൗരവകരമായ പ്രതികരണമാണ് ശിവസേന നടത്തിയിട്ടുള്ളതെന്നും ഇനിയെന്താണ് വേണ്ടതെന്നും സേന എം.പി അരവിന്ദ് സാവന്ത് ചോദിച്ചു.

2019ലാണ് ശിവസേനയും എൻ.സി.പിയും കോൺഗ്രസും ചേർന്ന് മഹാവികാസ് അഘാഡി സഖ്യം രുപീകരിക്കുന്നത്. പിന്നീട് ഏക്നാഥ് ഷി​ൻഡെയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം സഖ്യം വിട്ടതോടെ മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ താഴെ വീണു.

Tags:    
News Summary - Team Uddhav Leader Hints Alliance May End With Congress Over Savarkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.