വാഷിങ്ടൺ: യു.എസ് ഉത്പന്നങ്ങൾക്ക് മേലുള്ള ഇറക്കുമതി തീരുവ വർധിപ്പിച്ച ഇന്ത്യൻ നടപടിക്കെതിരെ വീണ്ടും കടന് നാക്രമണം നടത്തി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇന്ത്യ തോന്നിയ പോലെയാണ് യു.എസ് ഉത്പന്നങ്ങൾക്ക് നിക ുതി ഈടാക്കുന്നതെന്നും അത് ഇനിയും അംഗീകരിക്കാനാവില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
യു.എസ്-ഇന്ത്യ വ് യാപാര ചർച്ചകൾക്കായി അടുത്ത ആഴ്ച യു.എസ് പ്രതിനിധികൾ ഡൽഹിയിൽ എത്താനിരിക്കെയാണ് ട്രംപിൻെറ ട്വീറ്റ്. ജപ്പാനിലെ ഒസാക്കയിൽ ജി20 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യാപാര വിഷയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. അന്ന് ചർച്ച തുടങ്ങുന്നതിന് മുന്നോടിയായി ഇന്ത്യ തീരുവ കുറക്കാൻ തയാറാവണമെന്ന് ട്രംപ് അഭ്യർഥിച്ചിരുന്നു.
ഇന്ത്യക്ക് നൽകിക്കൊണ്ടിരുന്ന വ്യാപാര മുൻഗണനാ കരാർ യു.എസ് പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ, യു.എസ് ഉത്പന്നങ്ങളുടെ തീരുവ വെട്ടിക്കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.