പാകിസ്താനുമായി ചർച്ച കൂടാതെ ജമ്മു കശ്മീരിലെ കൊലപാതകങ്ങൾ അവസാനിക്കില്ലെന്ന് ഫാറൂഖ് അബ്ദുല്ല

കശ്മീർ: കേന്ദ്രസർക്കാർ പാകിസ്താനുമായി ചർച്ച നടത്താതെ ജമ്മു കശ്മീരിലെ ഉന്നംവെച്ചുള്ള കൊലപാതകങ്ങൾ അവസാനിക്കില്ലെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. നേരത്തെ ഇത്തരം കൊലപാതകങ്ങൾക്ക് കാരണം ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവിയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പദവി റദ്ദാക്കി നാലുവർഷം പിന്നിട്ടിട്ടും ആളുകൾ മരിക്കുന്നത് തുടരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ആർട്ടിക്കിൾ 370 ആണ് ഇത്തരം കൊലപാതകങ്ങൾക്ക് കാരണമെങ്കിൽ എന്തുകൊണ്ടാണ് നിഷ്കളങ്കനായ കശ്മീരി പണ്ഡിറ്റ് പുരൺ കൃഷൻഭട്ട് കൊല്ലപ്പെട്ടത്. തീവ്രവാദം അവസാനിപ്പിക്കാതെ കൊലപാതകങ്ങൾ ഇല്ലാതാവില്ല. അതിർത്തി പ്രശ്നം പരിഹരിക്കാൻ ചൈനയുമായി സംസാരിക്കുമ്പോൾ എന്തുകൊണ്ട് നമുക്ക് പാകിസ്താനുമായി ചർച്ച നടത്തിക്കൂടാ. തീവ്രവാദം അവസാനിപ്പിക്കാതെ കൊലപാതകങ്ങൾ ഇല്ലാതാവില്ല' -അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ഭീകരർ നടത്തിയ വെടിവെപ്പിലാണ് കശ്മീരി പണ്ഡിറ്റായ പുരൺ കൃഷൻഭട്ട് കൊല്ലപ്പെട്ടത്. തോട്ടത്തിലേക്ക് പോകുകയായിരുന്ന കൃഷൻഭട്ടിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കശ്മീരി പണ്ഡിറ്റുകളെ ഉന്നംവെച്ചുള്ള കൊലപാതകങ്ങളിൽ ജമ്മു കശ്മീരിൽ പ്രതിഷേധം തുടരുകയാണ്.

Tags:    
News Summary - Targeted killings would not stop without talks with Pakistan: Farooq Abdullah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.