തമിഴ്നാട്ടില്‍ മൂന്നു മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി; അണ്ണാ ഡി.എം.കെ  സ്ഥാനാര്‍ഥികളെ  പ്രഖ്യാപിച്ചു 

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറാം മാസം തമിഴ്നാട്ടിലെ മൂന്നു മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഡി.എം.കെ, അണ്ണാ ഡി.എം.കെ പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയ പരീക്ഷണമാകുന്നു. തഞ്ചാവൂര്‍, അരവാക്കുറിച്ചി, തിരുപറന്‍കുണ്ട്രം മണ്ഡലങ്ങളില്‍ നവംബര്‍ 19നാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തഞ്ചാവൂര്‍, അരവാക്കുറിച്ചി മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നിരുന്നില്ല. വോട്ടിന് വ്യാപകമായി പണം വിതരണം ചെയ്തത് കണ്ടത്തെിയതിനത്തെുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടെടുപ്പ് തടയുകയായിരുന്നു. അണ്ണാ ഡി.എം.കെ എം.എല്‍.എ എസ്.എം. സീനിവേലിന്‍െറ മരണത്തെതുടര്‍ന്നാണ് തിരുപറന്‍കുണ്ട്രത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.  ഇതോടൊപ്പം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ നെല്ലിത്തോപ്പ്  മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നാരായണ സാമിയുടെ  സ്ഥാനാര്‍ഥിത്വത്താല്‍ രാജ്യശ്രദ്ധ നേടിയിട്ടുണ്ട്.  മുഖ്യമന്ത്രി ജയലളിതയുടെ അസാന്നിധ്യമാണ്  അണ്ണാ ഡി.എം.കെയെ കുഴക്കുന്നത്. വ്യക്തിപരമായി പന്നീര്‍ സെല്‍വത്തിന് വലിയ വെല്ലുവിളിയുമാണ് തെരഞ്ഞെടുപ്പ്. 

ജയലളിതയെ ആരാധ്യവ്യക്തിയായി അവതരിപ്പിക്കുന്ന വ്യാപക പ്രചാരണമാണ് പാര്‍ട്ടി അഴിച്ചുവിടുക.മുഖ്യമന്ത്രി ആശുപത്രിയിലായിട്ടും വിവിധ വിഷയങ്ങളില്‍ അതിവേഗം തീരുമാനമുണ്ടായതും കാവേരി തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ അനുകൂല തീരുമാനങ്ങളും ഭരണകക്ഷിക്ക് അനുകൂലമാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ പുതുച്ചേരി ഉള്‍പ്പെടെ നാലു മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ഥികളെ അണ്ണാ ഡി.എം.കെ പ്രഖ്യാപിച്ചത് പാര്‍ട്ടിക്ക് മേല്‍ക്കൈ സൃഷ്ടിച്ചിട്ടുണ്ട്. അരവാക്കുറിച്ചിയില്‍ മുന്‍മന്ത്രികൂടിയായ സെന്തില്‍ ബാലാജി, തഞ്ചാവൂരില്‍ എം. രംഗസാമി, തിരുപറന്‍കുണ്ട്രത്ത് എ.കെ. ബോസ് എന്നിവരാണ് മത്സരിക്കുക.  പ്രതിപക്ഷ നേതാവും ഡി.എം.കെയുടെ ഭാവി മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാന്‍ സകല തന്ത്രങ്ങളും പയറ്റും. 
Tags:    
News Summary - tamilnadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.