തമിഴ്നാട്ടില്‍ 2,000 മദ്യക്കടകള്‍ക്ക് താഴുവീഴും

ചെന്നൈ: ദേശീയ - സംസ്ഥാന പാതകളിലെ മദ്യക്കടച്ചവടം തടഞ്ഞ സുപ്രീംകോടതി വിധിയത്തെുടര്‍ന്ന് തമിഴ്നാട്ടില്‍ 2000 മദ്യവില്‍പന കേന്ദ്രങ്ങള്‍ക്ക് താഴുവീഴും. സംസ്ഥാനത്തിന്‍െറ പ്രധാന റവന്യൂ വരുമാനത്തില്‍ ദിനംപ്രതി 30 ശതമാനം (25-30 കോടി രൂപ) കുറവുണ്ടാകും. പൊതുമേഖലാ സ്ഥാപനമായ തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ (ടസ്മാക്ക്) ദിനംപ്രതി 67- 70 കോടി രൂപയുടെ മദ്യമാണ് വില്‍ക്കുന്നത്.

എന്നാല്‍, പൂട്ടുന്ന കടകള്‍ക്ക് പകരം പാതയോരങ്ങളില്‍നിന്ന് ഒരുകിലോമീറ്റര്‍ പരിധിയില്‍ പുതിയ കടകള്‍ തുറക്കാന്‍ ‘ടസ്മാക്ക്’ മാനേജ്മെന്‍റ് നടപടി തുടങ്ങി. ഘട്ടംഘട്ടമായി  മദ്യ ഉപഭോഗം കുറക്കുന്നതിന്‍െറ  ഭാഗമായി ജയലളിത സര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുമ്പ് 500 മദ്യക്കടകള്‍ പൂട്ടിയിരുന്നു.

 

Tags:    
News Summary - tamilnadu liquor shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.