?????????? ???????????? ??????????????? ???????? ?????? ???? ?????????? ?????

ജയലളിത ‘സാക്ഷി’; പന്നീര്‍ശെല്‍വത്തിന്‍െറ അധ്യക്ഷതയില്‍ ആദ്യ മന്ത്രിസഭായോഗം

ചെന്നൈ: ജയലളിതയുടെ ചിത്രവും അവര്‍ ഉപയോഗിച്ചിരുന്ന കസേരയും മുന്നില്‍വെച്ച് തമിഴ്നാട് മന്ത്രിസഭാ യോഗം. ഒ. പന്നീര്‍സെല്‍വം അധ്യക്ഷത വഹിച്ച ആദ്യ മന്ത്രിസഭാ യോഗം തുടങ്ങുന്നതിനുമുമ്പ്  ജയയുടെ രോഗശാന്തിക്ക് ഒരു നിമിഷം മൗനപ്രാര്‍ഥന. തുടര്‍ന്ന് ചിത്രവും കസേരയും ആദരവോടെ വണങ്ങി പന്നീര്‍സെല്‍വം അധ്യക്ഷ സീറ്റിലിരുന്നു. ഒപ്പം മറ്റ് 31 മന്ത്രിമാരും.  

ജയലളിതയുടെ വകുപ്പുകളും മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കാനുള്ള അനുമതിയും പന്നീര്‍സെല്‍വത്തിന് നല്‍കിയശേഷം നടന്ന  ആദ്യ യോഗം ഒരു മണിക്കൂര്‍ നീണ്ടു. രാവിലെ അപ്പോളോ ആശുപത്രിയില്‍നിന്ന് നേരെ സെക്രട്ടേറിയറ്റിലേക്കാണ് പന്നീര്‍സെല്‍വവും മന്ത്രിമാരും എത്തിയത്. അധ്യക്ഷത വഹിച്ച പന്നീര്‍സെല്‍വം മറ്റു മന്ത്രിമാര്‍ക്കൊപ്പമാണ് ഇരുന്നത്. മധ്യഭാഗത്ത് ഇരുന്ന് അധ്യക്ഷത വഹിക്കാന്‍ ജയലളിതക്കു മാത്രമാണ് യോഗ്യതയെന്നാണ് പന്നീര്‍സെല്‍വത്തിന്‍െറ അഭിപ്രായം.

മുമ്പ് രണ്ടു പ്രാവശ്യം മുഖ്യമന്ത്രിയായിരുന്നപ്പോഴും പന്നീര്‍സെല്‍വം ജയലളിതയുടെ മുറിയോ കസേരയോ ഉപയോഗിക്കാതെ ആദരവ്  പ്രകടിപ്പിച്ചിരുന്നു. കാവേരി ജലതര്‍ക്കത്തിലെ തുടര്‍നടപടി യോഗം ചര്‍ച്ചചെയ്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്  പ്രത്യേക ഓഫിസര്‍മാരുടെ നിയമനത്തിന് അംഗീകാരം നല്‍കി. സംസ്ഥാനത്ത് വ്യവസായം തുടങ്ങുന്നവര്‍ക്ക് ഭൂമി അനുവദിക്കുന്നത് ചര്‍ച്ചക്കത്തെി.

ജയലളിത മന്ത്രിസഭയുടെ മൂന്നാമത്തെ മന്ത്രിസഭാ യോഗമാണിത്. കഴിഞ്ഞ മേയില്‍ ചുമതലയേറ്റതിന് പിന്നാലെയും ജൂലൈയില്‍ സംസ്ഥാന ബജറ്റിന് മുന്നോടിയായുമാണ് യോഗം നടന്നത്. അണ്ണാ ഡി.എം.കെ സര്‍ക്കാറില്‍ മാസങ്ങള്‍ കൂടുമ്പോഴാണ് മന്ത്രിസഭാ യോഗം ചേരാറ്. 

Tags:    
News Summary - tamilnadu cabinet meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.