ബൈക്ക് വാങ്ങാൻ യുവാവ് എത്തിയത് ഒരു രൂപ നാണയങ്ങളുമായി, എണ്ണിത്തിട്ടപ്പെടുത്താനെടുത്തത് പത്ത് മണിക്കൂർ

ചെന്നൈ: എല്ലാ യുവാക്കളുടെയും വലിയ സ്വപ്നമായിരിക്കും സ്വന്തമായി ഒരു ബൈക്കെന്നത്. ഇഷ്ടപ്പെട്ട ബൈക്ക് സ്വന്തമാക്കാനുള്ള പണത്തിനായി കഷ്ടപ്പെട്ട് പണിയെടുക്കുന്ന യുവാക്കളും ധാരാളമാണ്. ഇത്തരത്തിൽ മൂന്ന് വർഷമായി ഒരു രൂപ നാണയം കൂട്ടിവെച്ച് സ്വന്തമായി ഒരു ബൈക്കെന്ന ആഗ്രഹം പൂർത്തിയാക്കിയിരിക്കുകയാണ് തമിഴ്നാട്ടിൽ നിന്നുള്ള യുവാവ്.

സേലം സ്വദേശി വി.ഭൂപതി മൂന്ന് വർഷമായി ഒരു രൂപ നാണയം ശേഖരിക്കാൻ തുടങ്ങിയിട്ട്. ബൈക്ക് മേടിക്കാനായി ഷോറൂമിലെത്തിയ യുവാവ് ഒരു രൂപ നാണയത്തിന്‍റെ ഒരു കൂമ്പാരം തന്നെയാണ് ജീവനക്കാർക്ക് മുന്നിലേക്ക് നിരത്തിയത്. പിന്നീട് 2.6 ലക്ഷം രൂപയുടെ ബജാജ് ഡോമിനർ വാങ്ങി വി.ഭൂപതി തന്‍റെ സ്വപ്നം പൂർത്തിയാക്കി. മുഴുവൻ നാണയങ്ങളും എണ്ണി തീർക്കുന്നതിന് ഏകദേശം പത്ത് മണിക്കൂർ സമയമെടുത്തെന്ന് ഭാരത് ഏജൻസിയുടെ മാനേജർ മഹാവിക്രാന്ത് പറഞ്ഞു.

ബി.സി.എ ബിരുദധാരിയായ വി.ഭൂപതി മൂന്ന് വർഷം മുമ്പാണ് സ്വന്തമായി ഒരു ബൈക്കെന്ന സ്വപ്നം കണ്ടു തുടങ്ങിയത്. അന്ന് രണ്ട് ലക്ഷം രൂപ കൊടുത്ത് തന്‍റെ ഇഷ്ട ബൈക്ക് സ്വന്തമാക്കാനുള്ള സാമ്പത്തിക സ്ഥിതിയിലായിരുന്നില്ല അദ്ദേഹം. പിന്നീടാണ് ഒരു രൂപ ശേഖരിച്ച് ബൈക്കിന് വേണ്ട പണം കണ്ടെത്താമെന്ന് യുവാവ് തീരുമാനിച്ചത്. മൂന്ന് വർഷമെടുത്ത് തന്‍റെ മുറിയാകെ ഒരു രൂപ കൊണ്ട് നിറച്ച വി.ഭൂപതി ഒടുവിൽ ആഗ്രഹിച്ചത് പോലെ തന്നെ ബൈക്ക് സ്വന്തമാക്കി.




 


Tags:    
News Summary - Tamil Nadu youth collects Re 1 coins for 3 years to buy dream bike. It took 10 hours to count them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.