തമിഴ്​നാട്ടിൽ സ്​കൂളുകൾ സെപ്തംബർ ഒന്ന്​ മുതൽ തുറക്കും, തിയറ്ററുകൾ തിങ്കളാഴ്​ച്ച മുതൽ

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ കൂടുതല്‍ ഇളവുകളോടെ സെപ്തംബര്‍ ആറു വരെ നീട്ടി. സ്കൂളുകളും കോളജുകളും സെപ്റ്റംബർ ഒന്നു മുതൽ തുറക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. ഒമ്പത്​ മുതൽ 12 വരെയുള്ള കുട്ടികള്‍ക്കായിരിക്കും കോവിഡ് പ്രോട്ടോകോൾ കര്‍ശനമായി പാലിച്ചുകൊണ്ട്​ ക്ളാസുകള്‍ ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയിരുന്നു.

അതേസമയം ഒന്ന്​ മുതൽ എട്ട് വരെയുള്ള ക്ലാസുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്​ പിന്നീട് തീരുമാനമെടുക്കും. 23 വരെ ലോക്ഡൗൺ നീട്ടിക്കൊണ്ടുള്ള ഉത്തരവ് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചത് ഈ മാസം ആറിനായിരുന്നു. ഈ കാലയളവ് കഴിയാനിരിക്കെയാണ് കൂടുതൽ ഇളവുകൾ നൽകി ലോക്ഡൗൺ നീട്ടാൺ മുഖ്യമന്ത്രി എം.കെ സ്റ്റാലി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.

അടുത്ത തിങ്കളാഴ്​ച്ച മുതൽ 50 ശതമാനം കാണികളെ പ്രവേശിപ്പിച്ചുകൊണ്ട് തിയറ്ററുകൾ പ്രവർത്തിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്​. എന്നാൽ, തിയറ്ററിലെ എല്ലാ ജീവനക്കാരും വാക്‌സിനെടുത്തിരിക്കണമെന്ന നിബന്ധനയുണ്ട്​. ബാറുകൾ തുറക്കാനും ബീച്ചുകളിലും മൃഗശാലകളിലും സന്ദർശകരെ അനുവദിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ബീച്ചുകളിലെ കച്ചവടക്കാര്‍ കോവിഡ് വാക്‌സിനെടുത്തിരിക്കണം. കർണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള ബസ് സർവീസുകൾക്കും അനുമതി നല്‍കിയിട്ടുണ്ട്​.

Tags:    
News Summary - Tamil Nadu Schools To Open Next Month Theatres From Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.