ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശച്ചതിനെ തുടർന്ന് തമിഴ്നാട്ടിൽ സ്വകാര്യ യൂനിവേഴ്സിറ്റി പ്രൊഫസർക്ക് സസ്പെൻഷൻ. എസ്.ആർ.എം യൂനിവേഴ്സിറ്റിയിലെ പ്രാഫസർക്കാണ് സസ്പെൻഷൻ ലഭിച്ചത്. വാട്സാപ്പ് സ്റ്റാറ്റസിൽ ഓപ്പറേഷൻ സിന്ദൂറിനെ വിമർശിക്കുന്ന കുറിപ്പിട്ടതിനെ തുടർന്നാണ്നടപടി.
ഇന്ത്യ പാകിസ്താനിൽ നടത്തിയ ആക്രമണത്തിൽ കുട്ടി കൊല്ലപ്പെട്ടുവെന്നും രണ്ട് പേർക്ക് പരിക്കേറ്റു. സാധാരണക്കാരായ മനുഷ്യരെ രക്തക്കൊതിക്കു തെരഞ്ഞെടുപ്പ് സ്റ്റണ്ടുകൾക്ക് വേണ്ടി കൊല്ലുന്നത് നീതിയല്ലെന്നും ഭീരത്വമാണെന്നും പാക് അധികൃതരെ പ്രസ്താവന ചൂണ്ടിക്കാട്ടി അവർ വാട്സാപ്പ് സ്റ്റാറ്റസിൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ-പാകിസ്താൻ സംഘർഷം ജീവനാശത്തിനും ഭക്ഷ്യക്ഷാമത്തിനും ഇടയാക്കുമെന്നും അവർ വ്യക്തമാക്കി. തുടർന്ന് അധാർമിക പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് യൂനിവേഴ്സിറ്റി ഇവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. 2012 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന പ്രൊഫസറെയാണ് സസ്പെൻഡ് ചെയ്തത്.
സസ്പെൻഷന് പിന്നാലെ ഇവരെ സംബന്ധിക്കുന്ന വിവരങ്ങളും വെബ്സൈറ്റിൽ നിന്ന് നീക്കിയിട്ടുണ്ട്. അതേസമയം, സസ്പെൻഷന്റെ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം യൂനിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ബി.ജെ.പിയുമായി ചേർന്ന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഇന്ത്യ ജനനായക കക്ഷിയുടെ സ്ഥാപകൻ ടി.ആർ പാരിവേന്ദറാണ് എസ്.ആർ.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഉടമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.