ബാധയൊഴിപ്പിക്കാൻ സ്ത്രീകളെ ചാട്ടക്കടിച്ച് പൂജാരി; ദുർമന്ത്രവാദത്തിന് അടിമപ്പെട്ടെന്ന്

ചെന്നൈ: ബാധയൊഴിപ്പിക്കലിന്റെ പേരിൽ സ്ത്രീകളെ ചാട്ടക്കടിച്ച് തമിഴ്നാട് നാമക്കലിൽ ക്ഷേത്രോത്സവം. ദുർമ​ന്ത്രവാദത്തിന് അടിമപ്പെട്ടവരാണെന്ന് ആരോപിച്ചാണ് പൂജാരി സ്ത്രീകളെ ചാട്ടവാറുകൊണ്ട് അടിക്കുന്നത്.

നാമക്കൽ ജില്ലയിൽ വരദരാജപെരുമാൾ മാരിയമ്മൻ ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് ബാധയൊഴിപ്പിക്കൽ ചടങ്ങ് നടത്തുന്നത്. 20 വർഷമായി നിർത്തിവെച്ച ചടങ്ങാണ് ഈ വർഷം പുനരാരംഭിച്ചത്.

ചടങ്ങിൽ കറുത്ത വസ്ത്രം ധരിച്ച പൂജാരി, സ്ത്രീകളെ ചാട്ടകൊണ്ട് അടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പിശാചിനെ അകറ്റുന്ന കാട്ടേരി എന്ന മൂർത്തിയായാണ് ഇയാളെ സങ്കൽപ്പിക്കുന്നത്.

20 വർഷങ്ങൾക്ക് ശേഷമുള്ള ചടങ്ങായതിനാൽ അടുത്തുള്ള 18 ഗ്രാമങ്ങളിൽ നിന്നും വലിയ ജനക്കൂട്ടം ക്ഷേത്രത്തിൽ എത്തിയിരുന്നു. കാണികൾ കൂക്കിവിളിക്കുന്നതും അടിക്കാൻ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിൽ കാണാം. ഈ ആചാരം നടത്തുന്നത് നാടിന് നന്മ കൊണ്ടുവരുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവം ഏപ്രിൽ 29 നാണ് തുടങ്ങിയത്. 

Tags:    
News Summary - Tamil Nadu: Priest whips women ‘cursed by black magic’ at temple festival in Namakkal district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.