ചെന്നൈ: 1971ലെ ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ള ലോക്സഭ മണ്ഡല പുനർനിർണയം 2026 മുതൽ 30 വർഷത്തേക്കുകൂടി നീട്ടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ഉറപ്പുനൽകണമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ചെന്നൈ സെക്രട്ടേറിയറ്റിൽ ചേർന്ന തമിഴ്നാട് സർവകക്ഷിയോഗം ആവശ്യപ്പെട്ടു.
2026ലെ ജനസംഖ്യാടിസ്ഥാനത്തിലുള്ള പുനർനിർണയത്തെ സർവകക്ഷി യോഗം എതിർക്കുന്നതായി പ്രമേയത്തിൽ പറയുന്നു. രാഷ്ട്ര ക്ഷേമത്തിനായി കുടുംബാസൂത്രണം നടപ്പിലാക്കിയ തമിഴ്നാട്ടിലെയും തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെയും പ്രാതിനിധ്യം കുറക്കുന്നത് നീതീകരിക്കാനാവില്ല. - പ്രമേയം ചൂണ്ടിക്കാട്ടി.
ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങൾ വിഭജിച്ചാലും തമിഴ്നാടിന് നഷ്ടം സംഭവിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഡി.എം.കെ, അണ്ണാ ഡി.എം.കെ, കോൺഗ്രസ്, ഇടതുകക്ഷികൾ ഉൾപ്പെടെ 58 പാർട്ടികളുടെ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു. ബി.ജെ.പി ബഹിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.