തമിഴ്‌നാട് മന്ത്രി ഐ. പെരിയസാമിക്ക് ആശ്വാസം; അഴിമതിക്കേസിലെ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: ഡി.എം.കെ നേതാവും തമിഴ്‌നാട് ഗ്രാമവികസന മന്ത്രിയുമായ ഐ. പെരിയസാമിക്കെതിരായ അഴിമതിക്കേസിലെ നടപടികൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സുപ്രീം കോടതി സ്റ്റേ ചെയ്തു.

കേസിൽ ഐ. പെരിയസാമിയെ വിട്ടയച്ച വിചാരണ കോടതി ഉത്തരവ് ഫെബ്രുവരി 26ന് മദ്രാസ് ഹൈകോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത മന്ത്രിയുടെ അപ്പീൽ സുപ്രീം കോടതി പരിശോധിക്കുന്നതിനാലാണ് നടപടികൾ സ്റ്റേ ചെയ്യാൻ ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

ചെന്നൈയിലെ കോടതിയുടെ പരിഗണനയിലുള്ള അഴിമതി കേസിൽ വിചാരണ മാറ്റിവെക്കാനും വ്യക്തിപരമായി ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാനും പെരിയസാമി സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Tamil Nadu Minister Relief for I. Periasamy; The Supreme Court stayed the proceedings in the corruption case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.