പാഠ​​പുസ്​തകങ്ങളിൽ മുസ്​ലിം വിരുദ്ധ പരാമർശം പരിശോധിക്കാൻ​ കമ്മിറ്റിയെ നിയോഗിച്ച്​ തമിഴ്​നാട്​ സർക്കാർ

ചെന്നൈ: തമിഴ്​നാട്​ ഒാപൺ യൂനിവേഴ്​സിറ്റിയിലെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ്​ പാഠപുസ്​തകത്തിൽ മുസ്​ലിം വിരുദ്ധ പരാമർശങ്ങൾ ഉൾപ്പെട്ടത്​​ സംബന്ധിച്ച്​ അന്വേഷണത്തിന്​ ഉത്തരവിട്ടതായി തമിഴ്​നാട്​ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി.

പുസ്​തകത്തി​െൻറ 142ാം പേജിൽ മുസ്​ലിംകളെ ദേശീയധാരയിലേക്ക്​ കൊണ്ടുവരാതെ വോട്ടുബാങ്കായി നിലനിർത്താനാണ്​ ഡി.എം.കെ ഉൾപ്പെടെ രാഷ്​ട്രീയകക്ഷികൾ താൽപര്യപ്പെടുന്നതെന്നും മുസ്​ലിംകൾ അക്രമ പ്രവർത്തനങ്ങളിലേർ​െപ്പടു​േമ്പാൾ ഇൗ രാഷ്​ട്രീയ പാർട്ടികൾ പ്രതിഷേധിക്കാറില്ലെന്നും പറയുന്നു.

ഇതുപോലെ മറ്റുചില പേജുകളിൽ ബാബരി മസ്​ജിദ്​, ഗോ​ധ്ര തുടങ്ങിയ സംഭവങ്ങളെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്​. വൈസ്​ ചാൻസലർ, വകുപ്പ്​ മേധാവി, ഗ്രന്ഥകാരൻ എന്നിവർക്കൊന്നും ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാനായിട്ടില്ല. ഇവർക്കെതിരെ നടപടി ഉണ്ടാവും. യൂനിവേഴ്​സിറ്റിക്ക്​ കീഴിലുള്ള മുഴുവൻ പാഠപുസ്​തകങ്ങളും പരിശോധിക്കുന്നതിന്​ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Tamil Nadu government has appointed a committee to look into anti-Muslim references in textbooks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.