ചെന്നൈ: തമിഴ്നാട്ടിൽ 9, 10, 11 ക്ലാസുകളിലെ എല്ലാ കുട്ടികളെയും പരീക്ഷ എഴുതാതെ വിജയിപ്പിക്കും. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ് ബുധനാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷകൾ നടത്താൻ സാഹചര്യം അനുവദിക്കുന്നില്ലെന്നതിനാൽ മെഡിക്കൽ വിദഗ്ധർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. 2020-21 അക്കാദമിക വർഷത്തെ ഈ ക്ലാസുകൾക്കുള്ള വാർഷിക പരീക്ഷകൾ പൂർണമായി ഉപേക്ഷിച്ചു. രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരും ഇത് സംബന്ധിച്ച് ആവശ്യം ഉന്നയിച്ചതായി പളനി സ്വാമി പറഞ്ഞു.
ഇേന്റണൽ അസെസ്മെന്റിൽ ലഭിക്കുന്ന മാർക്കാകും പരിഗണിക്കുക. അതായത്, നേരത്തെ നടന്ന ആദ്യപാദ, അർധ വാർഷിക പരീക്ഷകൾക്ക് 80 ശതമാനവും ഹാജറിന് 20 ശതമാനവും മാർക്ക് നൽകും.
സംസ്ഥാനത്ത് േകാവിഡ് സാഹചര്യം ഇപ്പോഴും നിയന്ത്രണാതീതമായി തുടരുകയാണെന്നാണ് സർക്കാറിന്‍റെ വിലയിരുത്തൽ.
12ാം ക്ലാസ് പരീക്ഷ മേയ് മൂന്നു മുതൽ 21 വരെ നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നീണ്ട ഇടവേളക്കു ശേഷം 10, 12 ക്ലാസുകൾ കഴിഞ്ഞ ജനുവരിയിൽ ആരംഭിക്കുകയും ചെയ്തു. സ്കൂളുകളിലെത്തിയ എല്ലാ വിദ്യാർഥികൾക്കും പ്രതിരോധത്തിനായി വൈറ്റമിൻ, സിങ്ക് ഗുളികകൾ നൽകിയതായും സർക്കാർ പറയുന്നു.
സംസ്ഥാനത്ത് രോഗവ്യാപനം തടയാൻ മാർച്ച് 23 മുതൽ വീണ്ടും കർഫ്യൂ നിലവിൽ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.