തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ്

ചെന്നൈ: തമിഴ്നാട് ചീഫ് സെക്രട്ടറി രാംമോഹൻ റാവുവിന്‍റെ വീട്ടിൽ റെയ്ഡ്. ചെന്നൈയിലെ അണ്ണാനഗറിലെ വീട്ടിലാണ് ആദായവകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഇന്ന് രാവിലെ 5.30ന് ആരംഭിച്ച റെയ്ഡ് തുടരുകയാണ്. ഇതോടൊപ്പം രാംമോഹൻ റാവുവിന്‍റെ ആന്ധ്രയിലെ രണ്ട് വീടുകളിലും ചെന്നൈയിലെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പത്ത് വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

ചില റോഡ് കോൺട്രാക്ടർമാരിൽ നിന്നും ലഭിച്ച സൂചനകളനുസരിച്ചാണ് റെയ്ഡ്. ചീഫ് സെക്രട്ടറിക്ക് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുള്ള ശേഖർ റെഡ്ഡിയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുണ്ട്.

നേരത്തേ തമിഴ്നാട്ടിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത 106 കോടി രൂപയുടെയും 127 കിലോ സ്വർണത്തിന്റെയും ഉടമസ്ഥൻ ശേഖർ റെ‍‍ഡ്‍ഡിക്ക് രാഷ്ട്രീയ പാർട്ടികളുമായും ഉന്നത ഉദ്യോഗസ്ഥൻമാരുമായും ബന്ധമുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. തിരുപ്പതി ദേവസ്ഥാനം ബോർഡ് മെമ്പറായിരുന്ന ഇയാളെ തൽസ്ഥാനത്ത് നിന്ന് ആന്ധപ്രദേശ് മുഖ്യമന്ത്രി നീക്കിയിരുന്നു.

കഴിഞ്ഞ ജൂണിലാണ് അൻപത്തെട്ടുകാരനായ റാവു തമിഴ്നാട് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. 1985 ബാച്ച് ഉദ്യോസ്ഥനാനായ റാവു വിജിലൻസ് കമീഷണർ സ്ഥാനവും ഭരണപരിഷ്കരണ കമീഷണർ സ്ഥാനവും വഹിക്കുന്നുണഅ്ട. ആന്ധ്രാ സ്വദേശിയാണ് ഇദ്ദേഹം.

Tags:    
News Summary - Tamil Nadu Chief Secretary Rammohan Rao's Chennai Home Raided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.