ചെന്നൈ: തമിഴ്നാട് പൊലീസ് കസ്ററഡിയിലെടുത്തശേഷം വിട്ടയച്ച ഓട്ടോ ഡ്രൈവർ മരിച്ചു. 15 ദിവസത്തെ ചികിത്സക്ക് ശേഷം എൻ. കുമരേശനാണ് ആശുപത്രിയിൽവെച്ച് മരിച്ചത്. കുമരേശെൻറ ഇരുവൃക്കകളും തകർന്നിരുന്നതായി പൊലീസ് പറഞ്ഞു.
ഭൂമി തർക്കവുമായി ബന്ധെപ്പട്ടാണ് രണ്ടാഴ്ചമുമ്പ് പൊലീസ് കുമരേശനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽവെച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചശേഷം വിട്ടയക്കുകയായിരുന്നു. വീട്ടിലെത്തിയശേഷം കുമരേശൻ ആരോടും അധികം സംസാരിച്ചിരുന്നില്ല. ചോര ഛർദ്ദിച്ചതിനെ തുടർന്ന് വീട്ടുകാർ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്നും തിരുനെൽവേലിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെവെച്ചാണ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് തന്നെ കസ്റ്റഡിയിലെടുത്ത പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് കുമരേശൻ വെളിപ്പെടുത്തുന്നത്. മർദ്ദിച്ച വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും കുമരേശൻ പറഞ്ഞു. പിതാവിനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
ബന്ധുക്കൾ കുമരേശന്‍ നീതി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാർക്കെതിരെയും എസ്.ഐ ചന്ദ്രശേഖരിനെതിരെയും കോൺസ്റ്റബ്ൾ കുമാറിനെതിരെയും കേസെടുത്തു.
കുറച്ചുദിവം മുമ്പ് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പൊലീസിൻറെ ക്രൂരമർദ്ദനത്തിനിരയായ അച്ഛനും മകനും മരിച്ചിരുന്നു. ലോക്ഡൗൺ ലംഘിച്ചുവെന്ന പേരിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തിരുന്നത്. കടയടച്ചിെല്ലന്ന് ചൂണ്ടിക്കാട്ടി 59കാരനായ ജയരാജെന പൊലീസ് കസ്റ്റഡിയിലെടുത്തു. മരവ്യാപാരിയും മൊബൈൽ കടയുടമയുമാണ് ജയരാജൻ. അച്ഛനെ പൊലീസ് പിടിച്ചതറിഞ്ഞ് എത്തിയ മകൻ ബെന്നിക്‌സിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇരുവരെയും സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.
റിമാർഡിൽ കഴിയുന്നതിനിടെ സബ്ജയിലില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ബെന്നിക്‌സിനെ ഉടന്‍ ആശുപത്രിയിലേ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന് മരിച്ചു. ആന്തരിക അവയവങ്ങള്‍ക്ക് വരെ ക്ഷതം സംഭവിച്ചു. ഇരുമ്പുകമ്പി ഉപയോഗിച്ച് മലദ്വാരത്തില്‍ ഉള്‍പ്പെടെ മുറിവേല്‍പ്പിച്ചുവെന്നും റിേപ്പാർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.