പു​തു​ക്കോ​ട്ട​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്: കളത്തിലുള്ളത് 4,023 സ്ഥാനാർഥികൾ, ക​രൂ​രി​ൽ 79 ​േപർ

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 38 ജി​ല്ല​ക​ളി​ലാ​യി, 234 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ മൊ​ത്തം 4,023 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്നു. ഇ​തി​ൽ 600ല​ധി​കം പേ​ർ​ക്കെ​തി​രെ വി​വി​ധ ക്രി​മി​ന​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഡി.​എം.​കെ സ​ഖ്യം, ബി.​ജെ.​പി- അ​ണ്ണാ ഡി.​എം.​കെ സ​ഖ്യം, ത​മി​ഴ​ക വെ​ട്രി ക​ഴ​കം(​ടി.​വി.​കെ), നാം ​ത​മി​ഴ​ർ ക​ക്ഷി എ​ന്നി​ങ്ങ​നെ ച​തു​ഷ്കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. മൊ​ത്തം 7,599 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. മൂ​വാ​യി​ര​ത്തി​ല​ധി​കം പ​ത്രി​ക​ക​ൾ ത​ള്ളി. 530 എ​ണ്ണം പി​ൻ​വ​ലി​ച്ചു. ക​രൂ​രി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ. ഇ​വി​ടെ ഓ​രോ ബൂ​ത്തി​ലും ആ​റ് വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ വീ​തം സ്ഥാ​പി​ക്കും. ഏ​റ്റ​വും കു​റ​വ് അം​ബാ​സ​മു​ദ്ര​വും കി​ണ​ത്തു​ക്ക​ട​വു​മാ​ണ്, അ​ഞ്ച് വീ​തം സ്ഥാ​നാ​ർ​ഥി​ക​ൾ.

പ്ര​ധാ​ന സ്ഥാ​നാ​ർ​ഥി​ക​ളും അ​വ​രു​ടെ മ​ണ്ഡ​ല​ങ്ങ​ളും: എം.​കെ. സ്റ്റാ​ലി​ൻ(​കൊ​ള​ത്തൂ​ർ), ഉ​ദ​യ​നി​ധി (ചേ​പ്പാ​ക്കം- തി​രു​വ​ല്ലി​ക്കേ​ണി), എ​ട​പ്പാ​ടി പ​ള​നി​സാ​മി(​എ​ട​പ്പാ​ടി-​സേ​ലം), വി​ജ​യ് (പെ​ര​മ്പൂ​ർ, തി​രു​ച്ചി ഈ​സ്റ്റ്), സീ​മാ​ൻ (കാ​രൈ​ക്കു​ടി), കേ​ന്ദ്ര​മ​ന്ത്രി എ​ൽ.​മു​രു​ക​ൻ (അ​വി​നാ​ശി), നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ (സാ​ത്തൂ​ർ), പ്രേ​മ​ല​ത വി​ജ​യ്കാ​ന്ത്(​വി​രു​താ​ച​ലം), സൗ​മ്യ അ​ൻ​പു​മ​ണി (ധ​ർ​മ​പു​രി), ഒ.​പ​ന്നീ​ർ​ശെ​ൽ​വം(​ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ), ഡോ.​കൃ​ഷ്ണ​സാ​മി(​ഒ​ട്ട​പി​ടാ​രം) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 3,998 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - 4,023 candidates are in the fray for the Tamil Nadu Assembly elections, 79 out of 1000.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.