തമിഴ് നടൻ നെല്ലയ് ശിവ അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ നെല്ലയ് ശിവ (69) അന്തരിച്ചു. തിരുനെൽവേലിയിലെ പനക്കുടിയിലുള്ള വീട്ടി​ൽ വെച്ചാണ് അന്ത്യം. ഹൃദയാഘാതമാണ്​ മരണ കാരണം​. 35 വർഷം അദ്ദേഹം സിനിമയിൽ സജീവമായിരുന്നു. നിരവധി സിനിമകളിൽ കോമഡി നടനായി മികച്ച പ്രകടനം കാഴ്​ച വെച്ചിരുന്നു.

1985ൽ പാണ്ഡ്യരാജൻ സംവിധാനം ചെയ്ത ആൻ പാവം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയി​ലേക്കുള്ള ശിവയുടെ അരങ്ങേറ്റം. വെട്രി കൊടി കാറ്റ്, മഹാപ്രഭു, കണ്ണും കണ്ണും, സാമി, അൻപെ ശിവം, തിരുപ്പാച്ചി,കിരീടം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്​.

എപ്രിലിൽ ഒ.ടി.ടി പ്ലാറ്റ്​ ഫോമിൽ റിലീസായ തൃഷ അഭിനയിച്ച പറമ്പധം വിളയാട്ട്​ എന്ന സിനിമായണ്​ അവസാന ചിത്രം.

Tags:    
News Summary - tamil comedian Nellai Siva passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.