താലിബാൻ അഫ്​ഗാനി​ലല്ലേ?; നമുക്ക്​ ഇന്ത്യയെക്കുറിച്ചും കർഷകരെക്കുറിച്ചും ചർച്ച ചെയ്യാം - മെഹ്​ബൂബ മുഫ്​തി

ജമ്മു: അഫ്​ഗാനിസ്​താനിലേ ചർച്ചകൾ മതിയാക്കി നമുക്ക്​ ഇന്ത്യയിലെ പ്രശ്​നങ്ങളെക്കുറിച്ച്​ ചർച്ച ചെയ്യാമെന്ന്​ പി.ഡി.പി അധ്യക്ഷ മെഹ്​ബൂബ മുഫ്​തി. ബി.ജെ.പി സർക്കാർ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയെന്നും മെഹ്​ബൂബ മുഫ്​തി ആരോപിച്ചു.

''താലിബാൻ അഫ്​ഗാനിലല്ലേ?. നമുക്ക്​ ഒരുപാട്​ പ്രശ്​നങ്ങളുണ്ട്​. കർഷകരുടെ പ്രതിഷേധങ്ങളും കശ്​മീർ വിഭജനവും അഴിമതിയും വികസനമില്ലായ്​മയുമാണ്​ നമ്മുടെ പ്രശ്​നം. ആർട്ടിക്കിൾ 370 ഒഴിവാക്കിയതിലൂടെ ഞങ്ങളുടെ ഖനികളും തൊഴിലുകളും പുറത്തുള്ളവർ കൊണ്ടുപോകുകയാണ്​.''

''താലിബാൻ അവിടെയുണ്ട്​. പക്ഷേ നമുക്ക്​ ബി.ജെ.പി ഉണ്ടാക്കിയ പ്രശ്​നങ്ങളെക്കുറിച്ച്​ ചർച്ച ചെയ്യാം. ഈ രാജ്യത്തെ ജനങ്ങളെ റേഷൻ വാങ്ങാൻ പോലും കഴിവില്ലാത്തവരാക്കി ബി.ജെ.പി മാറ്റി ​.'' -മെഹ്​ബൂബ പറഞ്ഞു.

Tags:    
News Summary - taliban is in Afghanistan, let us talk about farmers, issues of India: Mehbooba Mufti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.