ഡോണൾഡ് ട്രംപ്
ന്യൂഡൽഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ പുകഴ്ത്തിയുള്ള, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പോസ്റ്റിന് പിന്നാലെ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ അമേരിക്കയിലേക്ക് കൊണ്ടുപോകൂ, അടുത്ത വിമാനത്തിൽ ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ (ഇ.വി.എം) അങ്ങോട്ട് അയക്കാമെന്ന് പരിഹസിച്ച് കോൺഗ്രസ്.
ഗ്യാനേഷ് കുമാറിനെ ഉദ്ധരിച്ചുകൊണ്ട്, വോട്ടർമാർക്ക് കർശനമായ പൗരത്വ വ്യവസ്ഥകൾ വ്യവസ്ഥ ചെയ്യുന്ന ‘സേവ് അമേരിക്ക ആക്ട്’ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ പുകഴ്ത്തിയത്. സാധുവായ ഒരു ഫോട്ടോ ഐ.ഡി പോലുമില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്നത് എന്ന ഗ്യാനേഷിന്റെ ചോദ്യമാണ് ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചിരുന്നത്. ഇതിന് പിന്നാലെയാണ്, പരിഹാസവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തു വന്നത്.
‘പ്രിയപ്പെട്ട ഡോണൾഡ് ട്രംപ്, ഗ്യാനേഷ് കുമാറിനെ ദയവായി അമേരിക്കയിലേക്ക് കൊണ്ടുപോകൂ. അദ്ദേഹത്തെ അവിടെത്തന്നെ നിർത്തിക്കോളൂ. അടുത്ത വിമാനത്തിൽ ഞങ്ങളുടെ ഇ.വി.എമ്മുകളെല്ലാം അയക്കാം. നിങ്ങൾ ഞങ്ങളോടുകാണിച്ച എല്ലാ അധിക്ഷേപങ്ങൾക്കും ആക്ഷേപങ്ങൾക്കും പകരമായി ഞങ്ങൾക്ക് നിങ്ങളോട് ഇത്രയെങ്കിലും ചെയ്യാനാകുമല്ലോ’ പവൻ ഖേര എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.