Posted On
date_range Updated On
date_range താജ്മഹൽ: പാർക്കിങ് ഏരിയ പൊളിക്കാനുള്ള ഉത്തരവിന് സ്റ്റേ
ന്യൂഡൽഹി: താജ്മഹലിന് ഒരു കിലോമീറ്ററിനടുത്തുള്ള പാർക്കിങ് ഏരിയ പൊളിക്കണമെന്ന മുൻ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.തൽസ്ഥിതി തുടരണമെന്നും മറ്റൊരു ഉത്തരവുവരെ നിർമാണം നടത്തരുതെന്നും കോടതി ഉത്തർപ്രദേശ് സർക്കാറിനോട് ആവശ്യപ്പെട്ടു. പരിസ്ഥിതിപ്രവർത്തകനായ എം.സി. മേത്ത നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് കോടതി താജ്മഹലിന് സമീപത്തെ തട്ടുകളുള്ള പാർക്കിങ് സംവിധാനം നാലാഴ്ചക്കുള്ളിൽ പൊളിച്ചുമാറ്റാൻ ഒക്ടോബർ 24ന് ഉത്തരവിട്ടത്. ഇൗ ഉത്തരവാണ് സ്റ്റേ ചെയ്തത്.
ചരിത്രസ്മാരകം സംരക്ഷിക്കാനും അന്തരീക്ഷമലിനീകരണം നിയന്ത്രിക്കാനും സംസ്ഥാനസർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ജസ്റ്റിസുമാരായ എം.ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് യു.പി സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ േസാളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർദേശിച്ചു. കേസിെൻറ അടുത്ത വിചാരണ നവംബർ 15ന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.