താജ് മഹൽ സംരക്ഷണം: യു.പി സർക്കാറിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ലോകാത്ഭുതങ്ങളിൽ ഒന്നായ ആഗ്രയിലെ താജ് മഹലിനോടുള്ള ഉത്തർപ്രദേശ് സർക്കാറിന്‍റെ അവഗണനക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും സുപ്രീംകോടതി. ചരിത്ര സ്മാരകം സംരക്ഷിക്കുന്നതിലും അറ്റകുറ്റപണി നടത്തുന്നതിലും സംസ്ഥാന സർക്കാർ കാണിക്കുന്ന ഗൗരവതരമായ വീഴ്ചയാണ് കോടതിയുടെ വിമർശനത്തിന് വഴിവെച്ചത്.

താജ് മഹൽ സംരക്ഷിക്കാൻ സ്വീകര ിച്ച നടപടിയെ കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തി നാലാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ജസ്റ്റിസ് എസ ്.എ ബോബ് ദെ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് യോഗി ആദിത്യനാഥ് സർക്കാറിന് നിർദേശം നൽകി.

ആഗ്രയിലെ വർധിച്ചു വരുന്ന മലിനീകരണം കാരണം താജ് മഹലിന് നിറംമാറ്റം സംഭവിക്കുന്നതായി ഇന്ത്യൻ പുരാവസ്തു വകുപ്പ് കഴിഞ്ഞ ഡിസംബറിൽ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന്, കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രശ്ന പരിഹാരത്തിന് യുക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.

താജ് മഹലിനെ നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള കരട് വീക്ഷണ പ്രമാണം യു.പി സർക്കാർ കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു.

Tags:    
News Summary - Taj Mahal Supreme court UP Govt -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.