താജ്​മഹൽ ഖബറിടം; രൂപങ്ങൾ വീട്ടിൽ സൂക്ഷിക്കരുതെന്ന്​ ബി.ജെ.പി മന്ത്രി

ന്യൂഡൽഹി: താജ്​മഹലിനെതിരെ വിവാദ പ്രസ്​താവനയുമായി ബി.ജെ.പി മന്ത്രി അനിൽ വിജ്​​.താജ്​മഹൽ ഖബറിടമാണെന്നും അശുഭ സൂചന നൽകുന്നതാണ്​ ഇതെന്നും അനിൽ വിജ്​ ട്വിറ്ററിൽ കുറിച്ചു. അശുഭ സൂചന നൽകുന്ന താജ്​മഹലി​​​െൻറ രൂപങ്ങൾ ആരും വീട്ടിൽ സൂക്ഷിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു. 

നേരത്തെ ബി.ജെ.പി നേതാവ്​ സംഗീത്​ സോമ​​​െൻറ പ്രസ്​താവനയാണ്​ താജ്മഹൽ സംബന്ധിച്ച വിവാദങ്ങൾക്ക്​ കാരണം. താജ്​മഹൽ ഇന്ത്യൻ സംസ്​കാരത്തെ പ്രതിനിധീകരിക്കുന്നില്ലെന്നായിരുന്നു സംഗീത്​ സോമ​​​െൻറ പ്രസ്​താവന. 

താജ്​മഹൽ നിന്നിരുന്ന സ്ഥലത്ത്​ ശിവക്ഷേത്രമായിരുന്നുവെന്ന്​ ബി.ജെ.പി എം.പി വിനയ്​ കത്ത്യാറി​​​െൻറ പ്രസ്​താവന നടത്തിയത്​. ജയ്​പുർ രാജാവിൽ നിന്ന്​ പിടിച്ചെടുത്ത സ്ഥലത്താണ്​ താജ്​മഹൽ സ്ഥാപിച്ചതെന്നാണ്​ ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമിയുടെ അവകാശവാദം.

Tags:    
News Summary - Taj Mahal a 'beautiful graveyard': Haryana minister-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.