ജലക്ഷാമത്തിന് സാധ്യതയുള്ള യുനെസ്കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ താജ്മഹലും

ന്യൂഡൽഹി: ഗുരുതരമായ ജലക്ഷാമത്തിന് സാധ്യതയുള്ള യുനെസ്കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ താജിമഹലുമുണ്ടെന്ന് വിശകലനം. വേൾഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്വെഡക്റ്റ് ഡാറ്റ (ജല അപകടസാധ്യതാ അറ്റ്ലസ്) അടിസ്ഥാനമാക്കിയുള്ള വിശകലനത്തിലാണ് ആശങ്കജനിപ്പിക്കുന്ന കാര്യമുള്ളത്. താജ്മഹലിനെ കൂടാതെ, കാസിരംഗ ദേശീയോദ്യാനം, പശ്ചിമഘട്ടം, മഹാബലിപുരത്തെ സ്മാരകങ്ങളുടെ കൂട്ടം, ഗ്രേറ്റ് ലിവിങ് ചോള ക്ഷേത്രങ്ങൾ എന്നിവയും ജലക്ഷാമം നേരിടുന്ന പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുണ്ട്.

യുനെസ്കോയുടെ പൈതൃക ​കേന്ദ്രങ്ങളിൽ 40ശതമാനവും ജല സമ്മർദവും വരൾച്ചയും സംബന്ധിച്ച പ്രശ്നങ്ങളും 33 ശതമാനം നദീതട വെള്ളപ്പൊക്കവും തീരദേശ വെള്ളപ്പൊക്ക സാധ്യതകളും നേരിടുന്നുണ്ട്. ജലക്ഷാമം നേരിട്ടാൽ താജ്മഹലിലെ മലിനീകരണം വർധിക്കുകയും ഭൂഗർഭജലം കുറയുകയും ചെയ്യുന്നു. ഇത് രണ്ട് ശവകുടീരങ്ങൾ കേടുവരുത്തുന്നു.

2022ലെ കടുത്ത വെള്ളപ്പൊക്കത്തിൽ താജിമഹലിലെ യെല്ലോ സ്റ്റോൺ ദേശീയോദ്യാനം അടച്ചുപൂട്ടിയിരുന്നു. അറ്റകുറ്റപ്പണികൾക്കു ശേഷം വീണ്ടും തുറക്കാൻ 20 മില്യൺ ഡോളറിലേറെ ചെലവഴിക്കേണ്ടി വന്നു. 1200ലേറെ യുനെസ്കോ ​ലോക പൈതൃക സൈറ്റുകളിൽ പലതും വരൾച്ച, ക്ഷാണം, മലിനീകരണം, വെള്ളപ്പൊക്കം എന്നീ പ്രശ്നങ്ങൾ നേരിടുകയാണ്. 2050 ആകുമ്പോഴേക്ക് ജലസമ്മർദം നേരിടുന്ന ലോകപൈതൃക കേന്ദ്രങ്ങളുടെ എണ്ണം 40 ശതമാനത്തിൽ നിന്ന് 44 ശതമാനമായി വർധിക്കുമെന്നും റിപ്പോർട്ടുണ്ട്. പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യൻ ഭാഗങ്ങൾ, വടക്കൻ ചൈന തുടങ്ങിയ പ്രദേശങ്ങളിലും അതിന്റെ പ്രത്യാഘാതങ്ങൾ രൂക്ഷമായിരിക്കും. ഇവിടങ്ങളിലെ നദിയിലെ വെള്ളം തടഞ്ഞുനിർത്തൽ, അണക്കെട്ടുകളുടെ നിർമാണം, വെള്ളം പിൻവലിക്കൽ എന്നിവ ജലസമ്മർദം രൂക്ഷമാക്കുന്നു.

താൻസാനിയയിലെ ജൈവ വൈവിധ്യത്താൽ സമ്പന്നമായ സെറെൻഗെറ്റി ദേശീയോദ്യാനം മുതൽ മെക്സിക്കോയിലെ പുണ്യനഗരമായ ചിചെൻ ഇറ്റ്സ പോലുള്ള സാംസ്കാരിക നിധികൾ, മൊറോക്കോയിലെ മദീന ഓഫ് ഫെസ് പോലുള്ള തിരക്കേറിയ നഗര കേന്ദ്രങ്ങൾ വരെയുള്ള സ്ഥലങ്ങൾ വർധിച്ചുവരുന്ന ജല അപകടസാധ്യതകൾ അനുഭവിക്കുന്നു. തെക്കൻ ഇറാഖിലെ അഹ്‌വാർ രൂക്ഷമായ ജലക്ഷാമം നേരിടുന്നു.

ടൈഗ്രിസ്, യൂഫ്രട്ടീസ് നദികളാൽ പോഷിപ്പിക്കപ്പെടുന്ന അഹ്വാർ ഭൂമിയിലെ ഏറ്റവും വലിയ ഉൾനാടൻ ഡെൽറ്റ സംവിധാനങ്ങളിൽ ഒന്നാണ്.

Tags:    
News Summary - Taj Mahal among heritage sites exposed to water risks: World Resources Institute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.