ന്യൂഡൽഹി: ജയ് ശ്രീരാം വിളിക്കാനാവശ്യപ്പെട്ട് ഝർഖണ്ഡിൽ തബ്രീസ് അൻസാരിയെ (24) ആൾക്കൂ ട്ടം കെട്ടിയിട്ട് തല്ലിക്കൊന്ന കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ക ൊലക്കുറ്റം ഒഴിവാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണത്തിന് കാരണം ഹൃദയാഘാ തമാണെന്നാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികൾക്കെതിരെ െകാലക്കുറ്റം ഒഴിവാക്കിയത്.
ജൂൺ 18നാണ് ഏഴു മണിക്കൂറോളം കെട്ടിയിട്ട് ജയ് ശ്രീരാം, ജയ് ഹനുമാൻ തുടങ്ങിയവ വിളിക്കാനാവശ്യപ്പെട്ട് മർദിച്ചശേഷം ബോധരഹിതനായതോടെ അക്രമികൾ തബ്രീസിനെ പൊലീസിന് കൈമാറിയത്.
ആരോഗ്യം വഷളായതിനെ തുടർന്ന് ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂൺ 24ന് തബ്രീസ് മരിച്ചു. കൊലപാതകം, കലാപം സൃഷ്ടിക്കൽ, അന്യായമായ കൂട്ടം കൂടൽ തുടങ്ങി എട്ട് വകുപ്പുകൾ ചുമത്തി 13 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ, ജുലൈ 29ന് പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽനിന്ന് കൊലക്കുറ്റം ഒഴിവാക്കിയെന്ന് കഴിഞ്ഞ ദിവസമാണ് തബ്രീസിെൻറ കുടുംബം അറിയുന്നത്.
കൊലക്കുറ്റം ഒഴിവാക്കിത് സംബന്ധിച്ച് മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ പോസ്റ്റ്േമാർട്ടം റിപ്പോർട്ടിെൻറ പേരിൽ പൊലീസ് ഒഴിഞ്ഞുമാറി. തല പൂർണമായും തകർന്ന നിലയിലായിരുന്നു അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.