ത​ബ്​​രീ​സ് അ​ൻ​സാ​രി​ കൊലപാതകം: പൊലീസ് വാദം എതിർത്ത് സാക്ഷി മൊഴികളും കേസ് ഡയറിയും

ന്യൂ​ഡ​ൽ​ഹി: ജ​യ് ശ്രീ​രാം വി​ളി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് ഝ​ർ​ഖ​ണ്ഡി​ൽ ത​ബ്​​രീ​സ് അ​ൻ​സാ​രി​യെ (24) ആ​ൾ​ക്ക ൂ​ട്ടം കെ​ട്ടി​യി​ട്ട് ത​ല്ലി​ക്കൊ​ന്ന കേ​സി​ൽ പൊലീസ് വാദങ്ങളെ ഖണ്ഡിച്ച് സാക്ഷി മൊഴിയും കേസ് ഡയറിയും. ‘മരിക ്കുന്നത് വരെ അടിക്ക്’ എന്ന് അക്രമികളിലൊരാൾ ആക്രോശിക്കുന്നത് സംഭവസ്ഥലത്തേക്ക് എത്തിയ ത​ബ്​​രീ​സിന്‍റെ അമ്മാ വൻ മസ്റൂർ ആലം കേട്ടതായി കേസ് ഡയറിയിലുണ്ട്. കേസിലെ 24 സാക്ഷികളിലൊരാളാണ് ഇദ്ദേഹം. പോസ്റ്റു മോർട്ടം ചെയ്ത ഡോക്ടർമാ രുടെ സംഘത്തിന്‍റെ പ്രാഥമിക റിപ്പോർട്ടും തലക്കേറ്റ പരിക്ക് കാരണമാണ് മരണം എന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.

എന്നാൽ, ഗൂഢാലോചന നടത്തി നടപ്പാക്കിയ കൃത്യമല്ലാത്തതിനാലാണ് പ്രതികൾക്കെതിരെ കൊലപാതക കുറ്റം ഒഴിവാക്കിയതെന്നാണ് ഝ​ർ​ഖ​ണ്ഡ് പൊലീസ് പറയുന്നത്. തലക്കേറ്റ പരിക്കല്ല, ഹൃദയാഘാതമാണ് മരണ കാരണം എന്ന പൊലീസ് അനുമാനത്തിനെതിരെയാണ് കേസ് ഡയറി ചോദ്യമുയർത്തുന്നത്. 13 പേ​ർ​ക്കെ​തി​രെയാണ് പൊ​ലീ​സ് കേ​സെ​ടു​ത്തത്. എ​ന്നാ​ൽ, ജൂ​ലൈ 29ന് ​പൊ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ​നി​ന്ന്​ കൊ​ല​ക്കു​റ്റം ഒ​ഴി​വാ​ക്കി​യെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പുറത്തായത്.

അതേസമയം, യഥാസമയം ചികിത്സ ലഭിച്ചിരുന്നെങ്കിൽ ത​ബ്​​രീ​സ് അ​ൻ​സാ​രി​യെ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരിലൊരാളായ ബി. മർതി വെളിപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ത​ബ്​​രീ​സിനെ ജയിലിലേക്ക് മാറ്റുമ്പോൾ ജയിൽ ഡോക്ടർ ഇല്ലായിരുന്നെന്നും സദർ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടന്‍റായ ഡോ. ബർദി പറ‍ഞ്ഞു.

ജൂ​ൺ 18നാ​ണ് ജ​യ് ശ്രീ​രാം, ജ​യ് ഹ​നു​മാ​ൻ വി​ളി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് ത​ബ്​​രീ​സ് അ​ൻ​സാ​രി​യെ ഏ​ഴു മ​ണി​ക്കൂ​റോ​ളം കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചത്. ബോ​ധ​ര​ഹി​ത​നാ​യ​തോ​ടെ അ​ക്ര​മി​ക​ൾ ത​ബ്​​രീ​സി​നെ പൊ​ലീ​സി​ന് കൈ​മാ​റി​. ആ​രോ​ഗ്യം വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജൂ​ൺ 24ന് ​ത​ബ്​​രീ​സ് മ​രി​ച്ചു. ത​ല പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു അ​ൻ​സാ​രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പറഞ്ഞിരുന്നു.

Tags:    
News Summary - tabrez-ansari-case-statements-of-witness-case-diaries-rebut-police-version-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.