Posted On
date_range Updated On
date_range തബ്ലീഗ് ജമാഅത്ത് കോവിഡിനെ ആയുധമാക്കി; സംഘടനയെ നിരോധിക്കണമെന്ന് വി.എച്ച്.പി
ന്യൂഡൽഹി: തബ്ലീഗ് ജമാഅത്ത്കോവിഡിനെ ആയുധമായി ഉപയോഗിക്കുകയായിരുന്നുവെന്ന് വിശ്വഹിന്ദ് പരിഷത്. സംഘടനയ െ നിരോധിക്കാൻ കേന്ദ്രസർക്കാർ തയാറവണം. ഇവരുടെ തീവ്രവാദ ബന്ധം പരിശോധിക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു.
വി.എച്ച്.പി ജോയിൻറ് സെക്രട്ടറി ഡോ.സുരേന്ദ്ര ജെയിനാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ലോകത്തെ തീവ്രവാദ സംഘടനകൾക്കെല്ലാം തബ്ലീഗ് ജമാഅത്തുമായി ബന്ധമുണ്ട്. ഇവരുടെ കെട്ടിടങ്ങളും ബാങ്ക് അക്കൗണ്ടുകളും സീൽ ചെയ്യണമെന്നും വിശ്വഹിന്ദു പരിഷത് ആവശ്യപ്പെട്ടു.
മനുഷത്വരഹിതമായ സമീപനമാണ് തബ്ലീഗ് ജമാഅത്തിൽ നിന്നും ഉണ്ടായതെന്നും ഇതുമൂലം രാജ്യം ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും വി.എച്ച്.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.