സമ്മേളനത്തിൽ പങ്കെടുത്തത് മറച്ചുവെച്ച അഞ്ച് തബ് ലീഗ് പ്രവർത്തകർ അറസ്റ്റിൽ

നോയിഡ: ഡൽഹി നിസാമുദ്ദീൻ മർക്കസിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത വിവരം മറച്ചുവെച്ച തബ് ലീഗ് പ്രവർത്തകർ അറസ്റ്റിൽ. അഞ്ച് പ്രവർത്തകരെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി കമീഷണർ ഹരീഷ് ചന്ദർ അറിയിച്ചു. 

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് നേരത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ. സമ്മേളനത്തിൽ പങ്കെടുത്ത വിവരം ഇവർ മറച്ചുവെച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേരെ കണ്ടെത്തിയത്. തുടർന്ന് ക്വാറന്‍റീനിലാക്കി. ക്വാറന്‍റീൻ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. 

ഡൽഹി നിസാമുദ്ദീൻ മർക്കസിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്കും മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റി.
 

Tags:    
News Summary - Tablighi Jamaat attendees arrested for failing to declare themselves -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.