സയ്യിദ് അലി ഷാ ഗീലാനി ഹുർറിയത്ത് കോൺഫറൻസ് വിട്ടു

ശ്രീനഗർ: സയ്യിദ് അലി ഷാ ഗീലാനി ഹുർറിയത്ത് കോൺഫറൻസിൽനിന്ന് രാജിവെച്ചു. ഹുർറിയത്തിന്‍റെ ആജീവനാന്ത ചെയർമാനായിരുന്ന 90കാരനായ ഗീലാനി, ‍ഓഡിയോ സന്ദേശത്തിലൂടെയാണ് പാർട്ടി വിടുന്ന കാര്യം അറിയിച്ചത്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള കശ്മീരിലെ സുപ്രധാന രാഷ്ട്രീയ നീക്കമായാണ് ഗീലാനിയുടെ രാജി വിലയിരുത്തപ്പെടുന്നത്.

''ഹുർറിയത്ത് കോൺഫറൻസിന്‍റെ നിലവിലെ അവസ്ഥ കണക്കിലെടുത്ത്, ഫോറത്തിൽ നിന്ന് പൂർണ്ണമായി ഞാൻ രാജി പ്രഖ്യാപിക്കുകയാണ്. ഇക്കാര്യം വ്യക്തമാക്കി ഫോറത്തിന്‍റെ എല്ലാ ഘടകങ്ങൾക്കും വിശദമായ കത്ത് അയച്ചിട്ടുണ്ട്.'' -ശബ്ദ സന്ദേശത്തിൽ ഗീലാനി പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കഴിഞ്ഞ ആഗസ്റ്റിൽ റദ്ദാക്കിയ ശേഷം ഹുർറിയത്ത് ഘടകങ്ങൾ നിഷ്ക്രിയമാണെന്ന് ആരോപിക്കുന്ന രണ്ട് പേജുള്ള കത്തും ഗീലാനി പുറത്തുവിട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.