ന്യൂഡൽഹി: സ്വിഗ്ഗി, സൊമാറ്റോ എന്നീ ഓൺലൈൻ ഭക്ഷണ വിതരണക്കാർ മഴക്കാലത്തേക്കുള്ള ഡെലിവറി ചാർജിൽ മാറ്റം വരുത്തി. പുതിയ ചാർജ് ഇന്നലെ മുതൽ നിലവിൽ വന്നു. നിരക്ക് പ്രാബല്യത്തിൽ വന്നതോടെ ഗോൾഡൻ അംഗത്വം ഉള്ളവർ വരെ ഡെലിവറിക്കായി അധിക പണം നൽകേണ്ടിവരും. ഔദ്യോഗിക ആപ് വഴിയുള്ള അറിയിപ്പിലൂടെയാണ് കമ്പനി ഈ മാറ്റത്തെക്കുറിച്ച് ഉപയോക്താക്കളെ അറിയിച്ചത്. 'മെയ് 16 മുതൽ മഴക്കാലത്ത് സർജ് ഫീസ് ഇളവ് നിങ്ങളുടെ ഗോൾഡ് ആനുകൂല്യങ്ങളുടെ ഭാഗമാകില്ല' എന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്.
സൊമാറ്റോ ഇതുവരെ നടപ്പിലാക്കാൻ പോകുന്ന സർജ് ഫീസിന്റെ കൃത്യമായ തുക പുറത്തുവിട്ടിട്ടില്ല. പ്രതികൂല കാലാവസ്ഥയിൽ ജോലി ചെയ്യുന്ന ജോലിക്കാർക്ക് മികച്ച ആനുകൂല്യം നൽകാൻ ഈ അധിക ചാർജ് കമ്പനിയെ സഹായിക്കുമെന്ന് സൊമാറ്റോ വിശദീകരിച്ചു. അതേസമയം, സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി, സ്വിഗ്ഗി വൺ അംഗത്വത്തിന്റെ വരിക്കാർ ഉൾപ്പെടെയുള്ള ഉപയോക്താക്കളിൽ നിന്ന് ഇതിനകം തന്നെ സമാനമായ മഴക്കാല ഫീസ് ഈടാക്കുന്നുണ്ട്.
നേരത്തെ സൊമാറ്റോ ഗോൾഡ് ഉപഭോക്താക്കൾക്ക് മഴക്കാലത്ത് സൗജന്യ ഡെലിവറി, സർജ് ഫീസ് തുടങ്ങിയ ഈടാക്കിയിരുന്നില്ല. എന്നാൽ പുതിയ നിരക്കനുസരിച്ച് എല്ലാ ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കും. ബുക്ക് ചെയ്യുന്ന റെസ്റ്റോറന്റുകളിൽ നിന്നും 7 കിലോമീറ്ററിനുള്ളിൽ സൗജന്യ ഡെലിവറിയും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ 30 ശതമാനം വരെ കിഴിവുകളും ഉൾപ്പെടെ ചില ആനുകൂല്യങ്ങൾ സൊമാറ്റോ ഇപ്പോഴും ഗോൾഡൻ അംഗങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകളെ ഇതിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്. അവയെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ആപ്പിൽ 'സൗജന്യ ഡെലിവറി' എന്ന ലേബൽ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുമെന്ന് സൊമാറ്റോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.