മധുരപലഹാരങ്ങൾക്കും ഇനി 'ബെസ്​റ്റ്​ ബിഫോർ' തീയതി നിർബന്ധം; ഒക്​ടോബർ ഒന്ന്​ മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: മധുരപലഹാരങ്ങൾക്കും ഇനി മുതൽ കാലാവധി കഴിയുന്ന തീയതിയോ ​'ബെസ്​റ്റ്​ ബിഫോർ​' തീയതിയോ (നിശ്ചിത തീയതിക്ക്​ മുമ്പായി ഉപയോഗിക്കണമെന്ന സൂചന) നിർബന്ധമാക്കി ഉത്തരവ്​. ഭക്ഷ്യസുരക്ഷ, ഗുണനിലവാര അതോറിറ്റിയാണ്​ ഇതു സംബന്ധിച്ച്​ ഉത്തരവിട്ടത്​. ഒക്​ടോബർ ഒന്ന്​ മുതൽ നിർദേശം​ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ പറയുന്നു.

ഗുണനിലവാരം കുറഞ്ഞ പലഹാരങ്ങളുടെ വിൽപന തടയുകയാണ്​ ഉത്തരവിലൂടെ ലക്ഷ്യം വെക്കുന്നത്​. പാത്രങ്ങളിലും ട്രേകളിലുമായി പാക്ക്​ ചെയ്യാതെ വിൽപനക്കുവെക്കുന്ന പലഹാരങ്ങൾക്കാണ്​ 'ബെസ്​റ്റ്​ ബിഫോർ'​ തീയതി നിർബന്ധമാക്കിയിരിക്കുന്നത്​. പാക്ക്​ ചെയ്​ത്​ വരുന്ന ബ്രാൻറഡ്​ പലഹാരങ്ങളിൽ നിലവിൽ ഇത്​ നൽകുന്നുണ്ട്​.

പലഹാരങ്ങളുടെ നിർമാണ തീയതി പ്രദർശിപ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ടെങ്കിലും അത്​ നിർബന്ധമാക്കിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.