ആംനസ്റ്റി: ഈ രാജ്യത്തിൻെറ പോക്ക് എങ്ങോട്ടെന്ന് സ്വര ഭാസ്കർ

ന്യൂഡൽഹി: അന്തരാഷ്​ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്​റ്റി ഇൻറർനാഷണൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചതിൽ കേന്ദ്ര സർക്കാറിനെതിരെ കടുത്ത വിമർശനവുമായി ബോളിവുഡ് നടി സ്വര ഭാസ്കർ. മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്നത് ക്രിമിനൽ കുറ്റമായി കാണുകയാണെന്നും, ഈ രാജ്യത്തിൻെറ പോക്ക് എങ്ങോട്ടാണെന്ന വസ്തുത ആർക്കാണ് ഇനിയും നിഷേധിക്കാനാകുകയെന്നും സ്വര ഭാസ്കർ ട്വിറ്ററിൽ ചോദിച്ചു.

ഡൽഹി വംശഹത്യയിൽ പൊലീസിൻെറ പങ്കിനെക്കുറിച്ചുള്ള ആംനസ്റ്റിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്തയുടെയും, സംഘടന ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന വാർത്തയുടെയും സ്‌ക്രീന്‍ഷോട്ടുകൾ ചേര്‍ത്താണ് ട്വീറ്റ്. പുതിയ ഇന്ത്യയിലെ ഒരു ചെറുകഥ ഇതാ രണ്ടു ചിത്രങ്ങളിൽ. ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്താൻ ആംനസ്റ്റി നിർബന്ധിതരായി! മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്നത് ക്രിമിനൽ കുറ്റമായി കാണുന്ന ഒരു സർക്കാർ. ഈ രാജ്യത്തിൻെറ പോക്ക് എങ്ങോട്ടാണെന്ന വസ്തുത ആർക്കാണ് ഇനിയും നിഷേധിക്കാനാകുക? -ട്വീറ്റിൽ സ്വര ചോദിച്ചു.

സംഭവത്തിൽ പ്രതികരണവുമായി ശശി തരൂരും നേരത്തെ രംഗത്തുവന്നിരുന്നു. സംഭവം ജനാധിപത്യത്തിൻെറ യശസ്സിനെ തകർക്കുമെന്നാണ് തരൂർ പ്രതികരിച്ചത്.

ബാങ്ക്​ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചതോടെയാണ്​ പ്രവർത്തനം നിർത്തുന്നതായി ​ആംനസ്​റ്റി ഇൻറർനാഷണൽ അറിയിച്ചത്. ഈ മാസം പത്തിന്​ സംഘടനയുടെ അക്കൗണ്ടുകൾ പൂർണമായും മരിവിപ്പിക്കുകയായിരുന്നു. നിരവധി വിഷയങ്ങളിൽ ആംനസ്​റ്റി നടത്തുന്ന വിവിധ ഗവേഷണങ്ങളും ഇതോ​െട അവസാനിക്കും.

സംഘടനക്കു​ നേരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന്​ ആരോപിച്ച് നേരത്തെ തന്നെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തുവന്നിരുന്നു.

ആംനസ്​റ്റി ഇൻറർനാഷണൽ അനധികൃതമായി ഫണ്ട്​ സ്വീകരിക്കുന്നുണ്ടെന്നും 'ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൺ ആക്​റ്റ്​' പ്രകാരം സംഘടന ഇതുവരെ രജിസ്​റ്റർ ചെയ്​തിട്ടില്ലെന്നുമാണ്​ സർക്കാർ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.