ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെതന്നെ ആത്മപ്രതീകമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തങ്ങൾ കാണുന്നതെന്ന് ശിവഗിരി മഠത്തിലെ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശ്രീ നാരായണ ഗുരുദേവന്റെ അധ്യാപനങ്ങൾ മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കുന്ന മഹാനായ പ്രധാനമന്ത്രിയാണ് ഇന്ന് ഭാരതത്തിനുള്ളതെന്നും ഇങ്ങനെയൊരു പ്രധാനമന്ത്രി ഇതുവരെ ഈ രാജ്യത്തുണ്ടായിട്ടില്ലെന്നും അദ്ദേഹം തുടർന്നു. ഗുരുദേവനെ ഇന്ത്യയുടെ ആത്മാവായി മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിയും കണ്ടിട്ടില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
മഠത്തിലെ സന്യാസിമാർ കാണിക്കുന്ന ബന്ധുത്വത്തിന്റെയും വിശ്വാസത്തിന്റെയും ബോധത്തേക്കാൾ വലിയ ആത്മീയ സംതൃപ്തിയില്ല
ശിവഗിരി മഠം തന്നിൽ വിശ്വാസമർപ്പിച്ചുവെന്നും മഠം എന്നും തനിക്ക് സ്നേഹം തന്നുവെന്നും മോദി പറഞ്ഞു. ശിവഗിരി മഠത്തിലെ സന്യാസിമാർ കാണിക്കുന്ന ബന്ധുത്വത്തിന്റെയും വിശ്വാസത്തിന്റെയും ബോധത്തേക്കാൾ വലിയ ആത്മീയ സംതൃപ്തിയില്ല. 2013ൽ കേദാർനാഥിൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽ ശിവഗിരി മഠത്തിലെ നിരവധി വ്യക്തികൾ കുടുങ്ങിപ്പോയപ്പോൾ മഠം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന തന്നെയാണ് അവരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏൽപിച്ചതെന്നും അന്നത്തെ കേന്ദ്ര സർക്കാറിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും മോദി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ, ഒരാളുടെ ശ്രദ്ധ ആദ്യം പതിയുന്നത് അയാൾ തന്റേതെന്ന് കരുതുന്നവരിലേക്കാണെന്നും മോദി തുടർന്നു. വർക്കലയെ തെക്കിന്റെ കാശി എന്ന് പണ്ടേ വിശേഷിപ്പിച്ചിട്ടുണ്ട്. വടക്കോ തെക്കോ ആകട്ടെ, എല്ലാ കാശിയും തന്റേതാണെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.