‘സ്വാമി ചിൻമയാനന്ദക്കെതിരെ തെളിവുണ്ട്; ദൃശ്യങ്ങൾ കണ്ണട‍യിലെ കാമറയിൽ പകർത്തി’

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിൻമയാനന്ദിനെതിരായ ബലാത്സംഗ ആരോപണത്തിന് തെളിവുണ്ട െന്ന് 23കാരിയായ നിയമ വിദ്യാർഥിനി. ചിൻമയാനന്ദക്കെതിരായ വിഡിയോ ദൃശ്യങ്ങൾ പെൻഡ്രൈവിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ തെളിവ ുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും നിയമ വിദ്യാർഥിനി വ്യക്തമാക്കി.

സ്വാമി ചിൻമയാനന്ദ വ ിഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഒരു വർഷത്തോളം പീഡിപ്പിച്ചു. തന്‍റെ കണ്ണട‍യിൽ ഘടിപ്പിച്ച കാമറ ഉപയോഗിച്ച് ചിൻമയാനന്ദിന്‍റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും നിയമ വിദ്യാർഥിനി ചൂണ്ടിക്കാട്ടി.

ലോ കോളജ് പ്രവേശത്തിനായാണ് കോളജ് മാനേജ്മെന്‍റ് പ്രസിഡന്‍റായ സ്വാമി ചിൻമയാനന്ദയെ കാണാൻ പോയത്. കോളജിൽ പ്രവേശനം ലഭിക്കുകയും അവിടത്തെ ലൈബ്രറിയിൽ ജോലി നൽകുകയും ചെയ്തു. കൂടാതെ താമസം ഹോസ്റ്റലിലേക്ക് മാറാൻ നിർദേശിക്കുകയും ഉണ്ടായി.

ദിവസങ്ങൾക്ക് ശേഷം സ്വാമി ചിൻമയാനന്ദ വിളിപ്പിക്കുകയും ഹോസ്റ്റലിലെ ബാത്ത് റൂമില്‍ താൻ കുളിക്കുന്ന നഗ്ന ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഇതേതുടർന്ന് ചിൻമയാനന്ദന്‍റെ ദൃശ്യങ്ങൾ പകർത്താൻ തീരുമാനിക്കുകയും കണ്ണടയിൽ കാമറ പിടിപ്പിക്കുകയും ചെയ്തെന്നും വിദ്യാർഥിനി പറയുന്നു.

ചി​ന്മ​യാ​ന​ന്ദ ട്ര​സ്​​റ്റ്​ ന​ട​ത്തു​ന്ന കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്​ സ്വാ​മി​യു​ടെ പേ​രു​​പ​റ​യാ​തെ ആ​രോ​പ​ണ​വു​മാ​യി വ​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച വി​ഡി​യോ പോ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ആ​ഗ​സ്​​റ്റ്​ 24 മു​ത​ൽ പെ​ൺ​കു​ട്ട​ി​യെ കാ​ണാ​താ​വു​ക​യും ചെ​യ്​​തു. പിന്നീട് ഇവരെ സു​ഹൃ​ത്തി​നൊ​പ്പം രാ​ജ​സ്ഥാ​നി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന്, സ്വാ​മി ചി​ന്മ​യാ​ന​ന്ദ്​ ത​​​​​​​​​െൻറ മ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി യു​വ​തി​യു​ടെ പി​താ​വ്​ ആ​രോ​പി​ച്ചി​രു​ന്നു.

2011ലും ​ചി​ന്മ​യാ​ന​ന്ദ​ക്കെ​തി​രി​ൽ സ​മാ​ന പീ​ഡ​നാ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇ​യാ​ളു​ടെ ആ​ശ്ര​മ​ത്തി​ൽ താ​മ​സി​ച്ച ​യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​തു​വെ​ന്നാ​യി​രു​ന്നു അ​ത്.

Tags:    
News Summary - Swami Chinmayanand Rape Case BJP leader Rape -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.