കൊൽക്കത്ത: മക്ക മസ്ജിദ് സ്ഫോടനക്കേസിൽ കോടതി വെറുതെവിട്ട ഹിന്ദുത്വപ്രചാരകൻ സ്വാമി അസിമാനന്ദ ബി.െജ.പിക്കുവേണ്ടി പശ്ചിമ ബംഗാളിൽ പ്രവർത്തിച്ചേക്കും. അസിമാനന്ദയെ ഇറക്കി അടിത്തട്ടിൽ പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുതിർന്ന ബി.െജ.പി നേതാവ് പറഞ്ഞു. ‘‘ കുെറ കാലമായി എനിക്ക് സ്വാമി അസിമാനന്ദയെ നേരിട്ടറിയാം. സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിനെ കുറിച്ച് അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്.
ബംഗാളിലെ ഗോത്രവർഗക്കാർക്കിടയിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹത്തിന് ഞങ്ങളെ എല്ലാ തലത്തിലും സഹായിക്കാൻ കഴിയും’’ -ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷ് പറഞ്ഞു. അസിമാനന്ദയുടെ ഇളയസഹോദരൻ സുശാന്ത് സർക്കാർ ബി.ജെ.പിയുടെ ഹൂഗ്ളി ജില്ല സെക്രട്ടറിയാണ്. സേഹാദരൻ സംസ്ഥാനത്തേക്ക് തിരിച്ചുവരുന്നതിൽ ആഹ്ലാദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വാമിയുടെ ജന്മസ്ഥലമാണ് ഹൂഗ്ളി. നബ കുമാർ സർക്കാർ ആണ് പന്നീട് അസിമാനന്ദയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.