ബംഗളൂരു: ജെ.ഡി.എസിനൊപ്പം കൈകോർത്ത് കർണാടകയിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നത് വ്യക്തിപരമായി കയ്പേറിയ അനുഭവമാണെന്ന് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ.
താൻ പലതവണ ജെ.ഡി.എസുമായി തെരെഞ്ഞടുപ്പിൽ ഏറ്റുമുട്ടിയിട്ടുണ്ട്. എച്ച്.ഡി ദേവഗൗഡക്കെതിെര മത്സരിച്ചപ്പോൾ താൻ പരാജയപ്പെട്ടു, എന്നാൽ മകൻ കുമാരസ്വാമിക്കും മരുമകൾക്കുമെതിരെ വിജയിച്ചു. നിരവധി രാഷ്്ട്രീയക്കളികൾ ഇവർക്കെതിരെ നടത്തി. നിരവധി കേസുകളും അഭിമുഖീകരിക്കേണ്ടി വന്നു. എന്നാലും പാർട്ടിയുടെ താത്പര്യത്തിന് വേണ്ടി ജെ.ഡി.എസിനൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കുകയാണ്. ഇത് രാഹുൽ ഗാന്ധിയുടെ തീരുമാനമാണ്. അതുകൊണ്ടാണ് തങ്ങളും ഇൗ നിലപാട് സ്വീകരിച്ചത്. അതിനാൽ എല്ലാ കയ്പും താൻ വിഴുങ്ങുകയാണ്. അത് തെൻറ കടമയാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
കേവല ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ബി.എസ്.െയദിയൂരപ്പ രാജിവെച്ചതോടെയാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ കുമാരസ്വാമിയെ വിളിച്ചത്. 38 സീറ്റുകൾ നേടിയ കുമാരസ്വാമിയുടെ ജെ.ഡി.എസ് 78 സീറ്റുകളുള്ള കോൺഗ്രസിെൻറ പിന്തുണയോെടയാണ് സർക്കാർ രൂപീകരിക്കുന്നത്. ബുധനാഴ്ച മുഖ്യമന്ത്രിയായ കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ ബുദ്ധികേന്ദ്രമായ ഡി.കെ ശിവകുമാർ മനസു തുറന്നത്.
സഖ്യം അഞ്ചുവർഷം പൂർത്തിയാക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് കാലം മറുപടി പറയുമെന്നാണ് ശിവകുമാർ പ്രതികരിച്ചത്. ഇൗ ചോദ്യത്തിന് താനിപ്പോൾ ഉത്തരം നൽകുന്നില്ല. കാലം മറുപടി നൽകും. തങ്ങൾക്ക് മറ്റു പല വിഷയങ്ങളും വഴികളുമുണ്ട്. ഇപ്പോൾ അതിനെ കുറിച്ച് പറയുന്നില്ലെന്നും ഡി.കെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.