ബംഗളൂരു: 2015ല്‍ ആസ്ട്രേലിയയിലെ സിഡ്നിയില്‍ കൊല്ലപ്പെട്ട ബംഗളൂരുവിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ പ്രഭ അരുണ്‍കുമാറിന്‍െറ ബാങ്ക് അക്കൗണ്ടില്‍നിന്ന് വന്‍തുക ഒരു സ്ത്രീയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി അന്വേഷണ സംഘം കണ്ടത്തെി. കൊലപാതകം അന്വേഷിക്കുന്ന ന്യൂ സൗത് വെയില്‍സിലെ സ്ട്രൈക് ഫോഴ്സ് മാര്‍കോളയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആസ്ട്രേലിയന്‍ സര്‍ക്കാറിന്‍െറ നഷ്ടപരിഹാരത്തുകയും ഇന്‍ഷുറന്‍സ് തുകയുമടക്കം ഒരു കോടി രൂപയോളം മരണശേഷം അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. നോമിനിയെന്ന നിലയില്‍ പ്രഭയുടെ ഭര്‍ത്താവ് അരുണ്‍കുമാറിനാണ് ഇത് സ്വീകരിക്കാന്‍ അനുമതി. എന്നാല്‍, അക്കൗണ്ടില്‍നിന്ന് പ്രഭയുടെ കുടുംബ സുഹൃത്തായ സ്ത്രീയുടെ ശ്രീലങ്കയിലെ അക്കൗണ്ടിലേക്ക് പണം കൈമാറിയതായാണ് കണ്ടത്തെല്‍.
സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട തനിക്ക് കടമായാണ് സുഹൃത്ത് പണം അയച്ചുതന്നതെന്നാണ് സ്ത്രീയുടെ മൊഴി. ബംഗളൂരുവിലെ ഐ.ടി കമ്പനി ജീവനക്കാരിയായ ഇവര്‍ പ്രത്യേക ചുമതല ലഭിച്ചതിനെ തുടര്‍ന്ന് 2015-16ല്‍ ശ്രീലങ്കയിലായിരുന്നു. അവിടെ തുടങ്ങിയ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്.
കേസന്വേഷണത്തിന്‍െറ ഭാഗമായി സംഘം ജനുവരിയില്‍ ബംഗളൂരുവിലത്തെുകയും പ്രഭയുടെ കുടുംബാംഗങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രഭയുടെ കൊലപാതകവും പണം കൈമാറ്റവും തമ്മിലുള്ള ബന്ധമെന്താണെന്ന് കണ്ടത്തൊന്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല. ജോലിയുടെ ഭാഗമായി ആസ്ട്രേലിയയിലേക്ക് പോയ പ്രഭയെ 2015 മാര്‍ച്ച് ഏഴിനാണ് സിഡ്നി പാര്‍ക്കിന് സമീപം അജ്ഞാതന്‍ കുത്തിക്കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.