സസ്​പെൻഷനിലായ ആം ആദ്​മി പാർട്ടി നേതാവ്​ ബി.ജെ.പിയിൽ

ന്യൂഡൽഹി: ആം ആദ്​മി പാർട്ടിയിൽ നിന്ന്​ സസ്​പ​െൻറ്​ ചെയ്യപ്പെട്ട നേതാവ്​ ബി.ജെ.പിയിൽ ചേർന്നു. ഹരീന്ദർ സിങ്​ ഖൽ സയാണ്​ കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്​റ്റ്​ലിയുടെയും ഹർദീപ്​ സിങ്​ പുരിയുടെയും സാന്നിധ്യത്തിൽ ബി.ജെ.പിയിൽ പ് രാഥമിക അംഗത്വമെടുത്തത്​.

നേരത്തെ ശിരോമണി അകാലിദൾ പ്രവർത്തകനായിരുന്നു. 2014ലാണ്​ ആം ആദ്​മി പാർട്ടിയിൽ​ ചേരുന്നത്​. ദലിത്​ വിഭാഗക്കാരനായ ഖൽസ 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ഫത്തേഗർ സാഹിബ്​ സീറ്റിൽ നിന്ന്​ ആം ആദ്​മി പാർട്ടി ടിക്കറ്റിൽ മത്സരിച്ച്​ വിജയിച്ചിരുന്നു. 2015 മുതൽ ഇദ്ദേഹം പാർട്ടിയിൽ നിന്ന്​ സസ്​പെൻഷനിലാണ്​.

1984ൽ ഓപ്പറേഷൻ ബ്ലൂ സ്​റ്റാർ നടക്കുമ്പോൾ നോർവെയിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന ഖൽസ ഇതിൽ പ്രതിഷേധിച്ച് പദവിയിൽ നിന്ന്​​ രാജി വെക്കുകയായിരുന്നു.

Tags:    
News Summary - Suspended AAP leader Harinder Singh Khalsa Joins BJP -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.