പാർലമെൻറ്​ നടപടികൾ പകർത്തിയ ഭഗവന്ത്​ മന്നിന്​ സസ്​പെൻഷൻ

ന്യൂഡൽഹി: ലോക്​ സഭാ നടപടികൾ കാമറയിൽ പകർത്തിയതിന്​ ആം ആദ്​മി പാർട്ടി എം.പി ഭഗവന്ത്​ മന്നിനെ സസ്​പെൻറ്​ ​െചയ്​തു. ഒമ്പതംഗ ലോക്​ സഭാ കമ്മിറ്റിയുടെ റിപ്പോർട്ട്​ അനുസരിച്ചാണ്​ സസ്​പെൻഷൻ. ശീതകല സമ്മേളനത്തി​െൻറ ഇനിയുള്ള സെഷനുകളിൽ നിന്നാണ്​ അദ്ദേഹത്തെ സ്​പീക്കർ വിലക്കിയത്​. 

അനുചിതമായ ​െപരുമാറ്റം മൂലം പാർലമെൻറി​െൻറയും പാർലമെൻറംഗങ്ങളുടെയും സുരക്ഷ ഭീഷണിയിലാക്കിയിരിക്കുകയാണ്​ ഭഗവന്ത്​ എന്നാണ്​ ലോക്​സഭാ കമ്മിറ്റിയുടെ റിപ്പോർട്ട്​. ഇൗ റിപ്പോർട്ട്​ അനുസരിച്ചാണ് സമ്മേളനത്തിൽ നിന്ന്​ വിലക്കിയത്​.

പാർലിമെൻറിലേക്ക്​ വരുന്നതും സഭാ നടപടികളും കാമറയിൽ പകർത്തിയതാണ്​ ഭഗവന്ത്​ മന്നിനെ സസ്​​െപൻറ്​ ചെയ്യാൻ ഇടയാക്കിയത്​. ബി.ജെ.പി ഇതര എം.പിമാർ ഭഗവന്തിന്​ നൽകണമെന്ന്​ ആവശപ്പെ​െട്ടങ്കിലും അദ്ദേഹം മാപ്പു പറയാൻ തയാറായില്ല. പകരം സുരക്ഷാ ഭീഷണി ഉണ്ടാക്കിയെന്ന ആരോപണം നിഷേധിക്കുന്ന ഇ മെയിൽ അയക്കുകയാണ്​ അദ്ദേഹം ചെയ്​തത്​. ഇതേ തുടർന്നാണ്​ പാർലമെൻറ്​ നടപടികളിൽ നിന്ന്​ വിലക്കിയത്​.

Tags:    
News Summary - Suspend AAP MP Bhagwant Mann for rest of session: Panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.