Posted On
date_range Updated On
date_range കശ്മീരിൽ രണ്ടിടത്ത് തീവ്രാവാദി ആക്രമണം
ശ്രീനഗർ: ജമ്മു കശ്മീരിലെ രണ്ട് സ്ഥലങ്ങളിൽ തീവ്രവാദികളുടെ ആക്രമണം. ത്രാലിലെ ബജ് വാനിയിലെ സൈനിക കേന്ദ്രത്തിന് നേരെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. സംഭവത്തിൽ നാശനഷ്ടമോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ ഒരു സ്പെഷ്യൽ പൊലീസ് ഒാഫീസർക്ക് (എസ്.പി.ഒ) പരിക്ക്. മധ്യ കശ്മീർ ബുദ്ഗാം ജില്ലയിലെ ചാരിശെരീഫിലെ ച്രാവ്നിയിലാണ് സംഭവം.
അതിനിടെ, സോപൂരിൽ സംയുക്തസേന തീവ്രവാദികൾക്കായി തിരച്ചിൽ ആരംഭിച്ചു. 22 രാഷ്ട്രീയ റൈഫിൾസ്, സ്പെഷ്യൽ ഒാപറേഷൻ ഗ്രൂപ്പ്, സി.ആർ.പി.എഫ് എന്നീ വിഭാഗങ്ങളാണ് തിരച്ചിലിൽ പങ്കെടുക്കുന്നത്. സോപൂരിലെ സലൂരയിൽ തീവ്രവാദികൾ ഉണ്ടെന്ന സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സേനാ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.