മിശ്രവിവാഹിതരെ അവഹേളിച്ച പാസ്​പോർട്ട്​ ഒാഫീസറെ പിന്തുണച്ച്​ ആർ.എസ്​.എസ്​ നേതാവ്​

ന്യൂഡൽഹി: മിശ്രവിവാഹിതരോട്​ വിവാഹം അംഗീകരിക്കണമെങ്കിൽ മതം മാറണമെനന്​ ആവശ്യപ്പെട്ട പാസ്​ പോർട്ട്​ ഒാഫീസറെ പിന്തുണച്ച്​ ആർ.എസ്​.എസ്​ നേതാവ്​. ഡൽഹിയിലെ ആർ.എസ്​.എസി​​െൻറ പ്രചാർ പ്രമുഖായ രാജീവ്​ തുലിയാണ്​ മിശ്ര വിവാഹിതരായ ദമ്പതികളെ അവഹേളിച്ചതിന്​ സ്​ഥലംമാറ്റം  ലഭിച്ച പാസ്​ പോർട്ട്​ ഒാഫീസറെ പിന്തുണച്ചത്​. 

​ഇരകൾ എന്ന്​ പറയുന്നവർക്ക്​ മാത്രമല്ല, വികാസ്​ മിശ്ര എന്ന പാസ്​ പോർട്ട്​ ഒാഫീസർക്കും നീതി ലഭിക്കണമെന്നാണ്​ തുലി ആവശ്യപ്പെട്ടത്​. വികാസ്​ മിശ്രക്ക്​ ത​​െൻറ ഭാഗം വിശദീകരിക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​ അവസരം നൽകണ​െമന്നും തുലി ആവശ്യപ്പെടുന്നു. 

വിദേശകാര്യമന്ത്രിയും നിയമത്തിന്​ അതീതയല്ല. കേസിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും തുലി പറഞ്ഞു. എന്നാൽ, ഇത്​ ത​​െൻറ വ്യക്​തിപരമായ അഭിപ്രാമാണെന്നും ആർ.എസ്​.എസി​​െൻറതല്ലെന്നും അദ്ദേഹം വ്യക്​തമാക്കി. 

ജൂൺ 19ന്​ പാസ്​പോർട്ടിന്​ അപേക്ഷിച്ച മുഹമ്മദ്​ അനസ്​ സിദ്ദിഖി, തൻവി സേത്ത്​ എന്നിവർക്കാണ്​ പാസ്​പോർട്ട്​ ഒാഫീസറിൽ നിന്ന്​  അവഹേളനം നേരിട്ടത്​. ഭർത്താവി​​െൻറ പേര്​ മാറ്റണമെന്നും ഇല്ലെങ്കിൽ വിവാഹം അംഗീകരിക്കില്ലെന്നുമായിരുന്നു ഒാഫീസറു​െട ആവശ്യം. തുടർന്ന്​ ദമ്പതികൾ സുഷമാ സ്വരാജിനടക്കം പരാതി നൽകുകയും അതി​​െൻറ ഫലമായി ഉദ്യോഗസ്​ഥനെ സ്​ഥലം മാറ്റുകയുമായിരുന്നു. ദമ്പതികൾക്ക്​ പാസ്​​േപാർട്ടും അനുവദിച്ചു. 
 

Tags:    
News Summary - Sushma Swaraj Not Above the Law': RSS Leader -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.