ചേരിചേരാ സമ്മേളനം: സുഷമ സ്വരാജ് അസർബൈജാനിലേക്ക് 

ന്യൂഡൽഹി: ത്രിദിന അസർബൈജാൻ സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യാത്ര തിരിച്ചു. അസർബൈജാൻ തലസ്ഥാനമായ ബകുവിൽ ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ നടക്കുന്ന ചേരിചേരാ രാജ്യങ്ങളുടെ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാനാണ് യാത്ര. സ്ഥിരതയാർന്ന വികസനത്തിന് രാജ്യാന്തര സമാധാനവും സുരക്ഷയും പ്രചരിപ്പിക്കുക എന്നതാണ് ഇത്തവണത്തെ നാം സമ്മേളനം മുന്നോട്ടുവെക്കുന്നത്. 

അസർബൈജാൻ വിദേശകാര്യ മന്ത്രി എൽമർ മമ്മദറോവുമായി സുഷമ കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി, പ്രാദേശികം, രാജ്യാന്തര വിഷയങ്ങളിൽ പൊതു നിലപാട് രൂപീകരിക്കുകയാണ് കൂടിക്കാഴ്ച കൊണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ, ഊർജം, ഗതാഗതം അടക്കമുള്ള വിഷയങ്ങളിലെ സഹകരണവും മന്ത്രിതല ചർച്ച‍യിൽ ഉൾപ്പെടും. 

സ്ഥാപകാംഗമെന്ന നിലയിൽ ചേരിചേരാ പ്രസ്ഥാനത്തിന്‍റെ ലക്ഷ്യങ്ങളും തത്വങ്ങളും ഉയർത്തി പിടിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Sushma Swaraj embarks on 3-day visit to Baku, Azerbaijan -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.